/indian-express-malayalam/media/media_files/2025/11/21/the-pet-detective-ott-release-date-platform-2025-11-21-23-29-34.jpg)
The Pet Detective OTT Release Date Platform: ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്ത 'ദി പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്. വിനയ് ഫോർട്ട്, രൺജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ, ജോമോൻ ജ്യോതിർ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
Also Read: Eko Review: ഒരു ക്ലാസിക് ചെറുകഥ പോലെ സുന്ദരം, ഇന്റർനാഷണൽ നിലവാരമുള്ള മലയാളചിത്രം; എക്കോ റിവ്യൂ
ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ എത്തുന്ന ചിത്രം കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.
Also Read: Vilayath Buddha Review: ചന്ദനമ​ണമുള്ള ജീവിതപ്പോരാട്ടങ്ങൾ; വിലായത്ത് ബുദ്ധ റിവ്യൂ
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.
Also Read: അവരെന്നെന്നും ഓർത്തിരിക്കും ഈ ചേർത്തുപിടിക്കൽ; വൈറലായി ചിത്രങ്ങൾ
രാജേഷ് മുരുകേശൻ സംഗീത സംവിധാനവും മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക് എഡിറ്റിംഗും നിർവ്വഹിച്ചു.
Also Read: ഇവർ തമ്മിൽ 2 വയസ്സിന്റെ വ്യത്യാസം മാത്രം; മഹേഷ് ബാബു എന്ന സന്തൂർ ഡാഡി
/filters:format(webp)/indian-express-malayalam/media/media_files/2025/11/21/the-pet-detective-ott-release-date-platform-1-2025-11-21-23-29-27.jpg)
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സീ5 ആണ്. നവംബർ 28 മുതൽ ചിത്രം സീ 5ൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: ഇവർ തമ്മിൽ 2 വയസ്സിന്റെ വ്യത്യാസം മാത്രം; മഹേഷ് ബാബു എന്ന സന്തൂർ ഡാഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us