scorecardresearch

The Pet Detective OTT: പെറ്റ് ഡിറ്റക്ടീവ് ഒടിടിയിലേക്ക്; ഷറഫുദീൻ - അനുപമ ചിത്രം എവിടെ കാണാം?

The Pet Detective OTT Release: വിനയ് ഫോർട്ട്, വിനായകൻ, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിലുണ്ട്

The Pet Detective OTT Release: വിനയ് ഫോർട്ട്, വിനായകൻ, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിലുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pet Detective OTT

The Pet Detective OTT

The Pet Detective OTT Release Date and Platform: ഷറഫുദീനും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'പെറ്റ് ഡിറ്റക്ടീവ്.' അഡ്വഞ്ചർ കോമഡി എൻ്റർടെയിനറായി ഒരുക്കിയ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisment

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീനും, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്നാണ് പെറ്റ് ഡിറ്റക്ടീവ് നിർമിച്ചിരിക്കുന്നത്. പ്രനീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമായാണ് ഷറഫുദ്ദീൻ ചിത്രത്തിൽ എത്തിയത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ രചന. 

Also Read: "ഇതാണ് ഞങ്ങ പറഞ്ഞ വില്ലൻ;" വിസ്മയിപ്പിക്കാൻ മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ട്രെയിലർ

മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ 'പ്രേമം' റിലീസ് ചെയ്ത് പത്ത് വർഷത്തിനു ശേഷം ഷറഫുദ്ദീൻ - അനുപമ പരമേശ്വരൻ ടീം വീണ്ടും ഒന്നിച്ച ചിത്രംകൂടിയായിരുന്നു പെറ്റ് ഡിറ്റക്ടീവ്. വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Advertisment

Also Read: 'ഈ വരവിന് വട്ടം വെക്കാൻ ഒരുത്തനും ഇന്ന് കളത്തിൽ ഇല്ല'; മമ്മൂട്ടിയുടെ ചിത്രത്തിൽ ആരാധകന്റെ കമന്റ്

Pet Detective OTT: പെറ്റ് ഡിറ്റക്ടീവ് ഒടിടി 

സീ5-ലൂടെ പെറ്റ് ഡിറ്റക്ടീവ് ഒടിടിയിലെത്തുമെന്നാണ് വിവരം. ചിത്രം നവംബർ 28 ന് സ്ട്രീമിങ് ആരംഭിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Read More: ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു നിംസ്: നിമിഷിനോട് അഹാന 

New Release Anupama Parameswaran OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: