/indian-express-malayalam/media/media_files/2025/11/21/the-pet-detective-ott-release-date-platform-2025-11-21-23-29-34.jpg)
The Pet Detective Is Now Streaming on OTT
The Pet Detective Is Now Streaming on OTT: ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്ത 'ദി പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലെത്തി. വിനയ് ഫോർട്ട്, രൺജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ, ജോമോൻ ജ്യോതിർ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഷറഫുദ്ദീന്റെ 'സിഐഡി മൂസ' എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം അടിമുടി ഫൺ റൈഡാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ എത്തുന്ന ചിത്രം കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിൽ വരുന്ന ചിത്രമാണ്.
Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.
Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി
രാജേഷ് മുരുകേശൻ സംഗീത സംവിധാനവും മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക് എഡിറ്റിംഗും നിർവ്വഹിച്ചു.
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സീ5 ആണ്. ചിത്രം ഇപ്പോൾ സീ 5ൽ ലഭ്യമാണ്.
Also Read: 'ധർമ്മേന്ദ്ര എനിക്ക് എല്ലാമായിരുന്നു, എൻ്റെ വ്യക്തിപരമായ നഷ്ടം നികത്താനാവില്ല: ഹേമമാലിനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us