scorecardresearch

രവി വർമ്മയുടെ 'മഹാരാഷ്ട്ര ലേഡി'ക്ക് മാലാ പാർവതിയുടെ ഭാവം; ചിത്രം വൈറൽ.

ഏറെ ശ്രദ്ധ നേടിയ രാജാരവിവർമ്മ ചിത്രങ്ങളിലൊന്നാണ് മാദ്രി അഥവാ ദി മഹാരാഷ്ട്ര ലേഡി. മാദ്രിയ്ക്ക് മാലാ പാർവതിയുടെ രൂപം നൽകി പുതുഭാഷ്യം നൽകുകയാണ് ഗ്രാഫിക് ഡിസൈനറായ സുജിത് കെ. ജെ.

ഏറെ ശ്രദ്ധ നേടിയ രാജാരവിവർമ്മ ചിത്രങ്ങളിലൊന്നാണ് മാദ്രി അഥവാ ദി മഹാരാഷ്ട്ര ലേഡി. മാദ്രിയ്ക്ക് മാലാ പാർവതിയുടെ രൂപം നൽകി പുതുഭാഷ്യം നൽകുകയാണ് ഗ്രാഫിക് ഡിസൈനറായ സുജിത് കെ. ജെ.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Maala Parvathy

രാജാരവിവർമ്മ ചിത്രങ്ങൾ ഓരോ മലയാളിക്കും കണ്ടു പരിചിതമാണ്. ഏറെ ശ്രദ്ധ നേടിയ രാജാരവിവർമ്മ ചിത്രങ്ങളിലൊന്നാണ് മാദ്രി അഥവാ ദി മഹാരാഷ്ട്ര ലേഡി. പരമ്പരാഗതമായ കടുംചുവപ്പ് മഹാരാഷ്ട്രൻ പട്ട് സാരി ധരിച്ച് കയ്യിൽ പഴങ്ങൾ നിറച്ച താലം പിടിച്ചു നിൽക്കുന്ന സ്ത്രീയാണ് ഈ ചിത്രത്തിലെ നായിക.

Advertisment

Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം  കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

ഇപ്പോഴിതാ, ഈ ചിത്രം ഒന്നു റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഗ്രാഫിക് ഡിസൈനറായ സുജിത് കെ. ജെ. സുജിത് ഒരുക്കിയ ഡിജിറ്റൽ ചിത്രത്തിൽ മാദ്രിയുടെ സ്ഥാനത്ത് നടി മാല പാർവതിയെ ആണ് കാണാനാവുക. 

Also Read: എന്താ ചെക്കന്റെ ആറ്റിറ്റ്യൂഡ്; ലാലേട്ടനെ വരെ സൈഡാക്കിയല്ലോ!

ഷാജി കൈലാസ് സംവിധാനം ചെയ്ത 'ടൈം' എന്ന ചിത്രത്തിലൂടെ 2007 ലാണ് മാല പാർവ്വതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി , ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, പാവാട, കരിക്കുന്നം സിക്സസ്, ഒരു കുപ്രസിദ്ധ പയ്യൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ബാവൂട്ടിയുടെ നാമത്തിൽ, നീലത്താമര, ലീല, കന്യക ടാക്കീസ്, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം പാർവ്വതി അഭിനയിച്ചു കഴിഞ്ഞു.

Advertisment

Also Read: എന്റെ ഭ്രാന്തൊക്കെ ഈ മനുഷ്യനിൽ നിന്നും കിട്ടിയതാ; ലാലിന് പിറന്നാൾ ആശംസകളുമായി മകൾ

സമീപകാലത്തിറങ്ങിയ മാസ്റ്റർ പീസിലെ ആനിയമ്മ എന്ന കഥാപാത്രവും, മുറ എന്ന ചിത്രത്തിലെ രമ ദേവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 

 അഭിനേത്രിയെന്നതിന് പുറമെ സാമൂഹിക പ്രവര്‍ത്തക എന്ന രീതിയിലും ശ്രദ്ധേയയാണ്. നാടകവേദികളിലും സജീവമാണ് മാല പാർവതി. മയൂരഗീതങ്ങൾ എന്നൊരു പുസ്തകവും മാലാ പാർവ്വതി എഴുതിയിട്ടുണ്ട്.



അതേസമയം, ദ് റൈഡ് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് മാലാ പാർവതി.   സുധി കോപ്പ, ആൻ ശീതൾ, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഹരീഷ് ഉത്തമൻ, ഗോപിക മഞ്ജുഷ എന്നിവരാണ് ‘ദ് റൈഡ്’ എന്ന ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളാണ് ഈ സിനിമ പറയുന്നത്. റിതേഷ് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. ഡിസംബർ 5ന് ചിത്രം തിയറ്ററുകളിലെത്തും.

ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും നിർമാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും.  സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈൻ നിർവഹിക്കുന്നു. 

Also Read: കസിന്റെ വിവാഹത്തിൽ തിളങ്ങി ദീപികയും രൺവീറും; ചിത്രങ്ങൾ വൈറൽ

Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: