scorecardresearch

ഗോഡ്‌സില്ല പിടിക്കുമെന്ന് പേടിച്ച് അമ്മയുടെ മടിയില്‍ തന്നെ ഇരിക്കുന്ന ഞാന്‍; കുട്ടിക്കാലത്തെ പിറന്നാള്‍ കഥ പറഞ്ഞ് താരം

പ്രിയപ്പെട്ട അമ്മയുടെ ജന്മദിനത്തിൽ തന്‍റെ തന്നെ ഒരു ജന്മദിനത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ് താരം

പ്രിയപ്പെട്ട അമ്മയുടെ ജന്മദിനത്തിൽ തന്‍റെ തന്നെ ഒരു ജന്മദിനത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ് താരം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bollywood, Bollywood Actress, Bollywood Actress childhood photo

The little smart girl in her mother's lap is the proud star of Bollywood today

പ്രിയപ്പെട്ട അമ്മയുടെ ജന്മദിനത്തിൽ തന്‍റെ തന്നെ ഒരു ജന്മദിനത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ് ബോളിവുഡ് താരം ആലിയാ ഭട്ട്. അമ്മ സോണി രാസ്ദാനുമായുള്ള ചിത്രങ്ങള്‍ പങ്കു വച്ച് കൊണ്ട് ആലിയ പങ്കു വച്ച പിറന്നാള്‍ കുറിപ്പിലാണ് ഇത് പറയുന്നത്.

Advertisment

'എന്‍റെ പിറന്നാള്‍ പാർട്ടി മുഴുവൻ നിങ്ങളുടെ മടിയിൽ ഇരുന്നു ഞാൻ ചെലവഴിച്ചു, കാരണം എന്നെ ഒരു ഗോഡ്‌സില്ല പിടിക്കാൻ വരും എന്ന് ഞാന്‍ ഭയപ്പെട്ടു. ഞാൻ തന്നെ നിര്‍ബന്ധം പിടിച്ചു വാങ്ങിയതാണു അത് എന്നും ഓര്‍ക്കുന്നു.പേടിയുണ്ടായിരുന്നെങ്കിലും ഞാന്‍ തികച്ചും സംതൃപ്തയും സന്തോഷവതിയുമായിരുന്നു. ഇതില്‍ കൂടുതല്‍ ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന മറ്റൊരിടമില്ല.

ജന്മദിനാശംസകൾ… നിങ്ങള്‍ ഇല്ലാതെ ഞങ്ങൾ ഒന്നുമല്ല.. ഓരോ ദിവസവും ഓരോ മിനിറ്റിലും നിങ്ങളോട് നന്ദിയുള്ളവരാണ് ഞങ്ങള്‍,' ആലിയാ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സംവിധായകനായ മഹേഷ് ഭട്ടിന്‍റെയും അഭിനേത്രിയായ സോണി രസ്ദാന്‍റെയും പുമകളാണ് ആലിയ ഭട്ട്. 'സംഘർഷ്' എന്ന സിനിമയിലാണ് ബാലതാരമായി ആലിയ ഭട്ട് ആദ്യം അഭിനയിക്കുന്നത്. കരൺ ജോഹർ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദ ഇയർ' (2012) എന്ന സിനിമയാണ് നായികയായി എത്തിയ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം നേടിയ ആലിയ ഇന്ന് ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ്. മികച്ച നടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്കാരവും ആലിയയ്ക്ക് ആയിരുന്നു. 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയ അവാര്‍ഡ്‌ നേടിയത്. നടന്‍ രണ്‍ബീര്‍ കപൂര്‍ ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുണ്ട്.

Advertisment
Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: