/indian-express-malayalam/media/media_files/2026/01/27/esther-fi-2026-01-27-16-59-55.jpg)
/indian-express-malayalam/media/media_files/2026/01/27/esther-4-2026-01-27-17-00-03.jpg)
ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. നല്ലവന്‍, ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിങ്, ഡോക്ടര്‍ ലൗ, വയലിന്, ഞാനും എന്റെ ഫാമിലിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ എസ്തർ അഭിനയിച്ചു.
/indian-express-malayalam/media/media_files/2026/01/27/esther-3-2026-01-27-17-00-03.jpg)
ബാലതാരമായി സിനിമയിൽ എത്തിയ എസ്തറിനെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത് 'ദൃശ്യം' സീരീസിലെ അനുമോൾ എന്ന കഥാപാത്രമാണ്. മോഹന്‍ലാലിന്റെയും മീനയുടേയും മകളായിട്ടാണ് ചിത്രത്തിൽ എസ്തർ അഭിനയിച്ചത്. നിലവിൽ ദൃശ്യം മൂന്നിന്റെ റിലീസിനു കാത്തിരിക്കുകയാണ് എസ്തർ.
/indian-express-malayalam/media/media_files/2026/01/27/esther-2-2026-01-27-17-00-03.jpg)
എസ്തർ പങ്കുവച്ച പുതിയ സാരി ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2026/01/27/esther-1-2026-01-27-17-00-03.jpg)
അടുത്തിടെ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്റർനാഷണൽ ഡെവലപ്മെന്റിൽ നിന്നും എസ്തർ ബിരുദം പൂർത്തിയാക്കിയിരുന്നു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് എസ്തർ ലണ്ടനിലേക്ക് പോയത്.
വളരെ ചുരുങ്ങിയകാലം കൊണ്ടുതന്നെ പ്രേക്ഷകമനസ്സില്‍ ഇടംനേടാൻ എസ്തറിന് കഴിഞ്ഞിട്ടുണ്ട്. ഓള് എന്ന സിനിമയില്‍ എസ്തർ നായികയായും അഭിനയിച്ചു. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കിലും അഭിനയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us