നടക്കുമ്പോൾ മുണ്ട് അഴിഞ്ഞു എന്നിരിക്കട്ടെ, അതും നാച്ചുറൽ അല്ലേ?; ലാൽ പഠിപ്പിച്ച പാഠങ്ങൾ ഓർത്ത് മണിരത്നം

‘ഇരുവർ’ ചിത്രീകരണ വേളയിലെ ഓർമകൾ പങ്കിട്ട് മണിരത്നം

Mohanlal, Mani Ratnam , Gautham Menon, Mohanlal Mani Ratnam, mohanlal mani ratnam Iruvar, Iruvar, mohanlal birthday, മോഹൻലാൽ, മണിരത്നം, ഇരുവർ

ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളാണ് മോഹൻലാലും മണിരത്നവും. ‘ഇരുവർ’ എന്ന ഒരൊറ്റ ചിത്രം മതി ഈ കൂട്ടുക്കെട്ടിനെ എക്കാലത്തേക്കുമായി അടയാളപ്പെടുത്താൻ. ‘ഇരുവർ’ ചിത്രീകരണ വേളയിൽ മോഹൻലാലിൽ നിന്നും താൻ പഠിച്ച ചില പാഠങ്ങൾ ഓർക്കുകയാണ് മണിരത്നം.

“ഓരോ രംഗങ്ങളിലും മോഹൻലാൽ എന്ന നടൻ കഥാപാത്രങ്ങൾക്ക് നൽകുന്ന സൂക്ഷ്മത എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അക്കാര്യങ്ങൾ ഞാനെന്റെ സിനിമകളിൽ ഇപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. അതാണ് മികച്ച അഭിനേതാക്കൾക്കൊപ്പം ജോലി ചെയ്യുന്നതിന്റെ മഹത്തരമായൊരു വശം. നിങ്ങൾ വേഗത്തിൽ പഠിക്കും, അവരോട് പറഞ്ഞിട്ടില്ലെങ്കിലും നിങ്ങൾ പഠിക്കുകയാണ്, ”മണിരത്നം പറയുന്നു.

ഇരുവറിന്റെ ഷൂട്ടിംഗിനിടെയിൽ ഉണ്ടായ ഒരു കാര്യവും അദ്ദേഹം ഓർത്തെടുത്തു. “ഇരുവറിന് ധാരാളം വിപുലമായ ഷോട്ടുകൾ ഉണ്ടായിരുന്നു, കാണികളുമായി നൃത്തം ചെയ്യുന്നതു പോലുള്ള കാര്യങ്ങൾ. വളരെ ബുദ്ധിമുട്ടേറിയ ഷോട്ടുകളായിരുന്നു. ഞങ്ങൾ തിരഞ്ഞെടുത്ത ശൈലിയായിരുന്നു അത്. ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഏകദേശം അടയാളപ്പെടുത്തും, കാരണം അപ്പോൾ ക്രെയിൻ സജ്ജമാക്കൽ എളുപ്പമായിരുന്നു. പക്ഷേ മോഹൻലാൽ പറയും, ഷോട്ട് ഇങ്ങനെയാവണമെന്ന് നൂറുശതമാനം ഫിക്സ് ചെയ്ത് വയ്ക്കരുത്, അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ഉണ്ടാകട്ടെ എന്ന്.”

“ഹാപ്പ്‌ലി ആക്സിഡന്റ്, ‘സന്തോഷകരമായ അപകടം’ എന്നാണ് മോഹൻലാൽ അതിനെ വിളിച്ചത്. ഞാൻ നടക്കുകയാണെങ്കിലോ പെട്ടെന്ന് എന്റെ മുണ്ടഴിയുകയാണെങ്കിലോ, ഞാൻ അതുവരെ പ്ലാൻ ചെയ്യാത്ത എന്തെങ്കിലും ആക്ഷൻ ചെയ്യും, അല്ലെങ്കിൽ ആരെങ്കിലും വഴിതെറ്റി മുന്നിൽ വന്നാൽ, ഞാനൊന്നു നടത്തം നിർത്തി നീങ്ങണം… ഇത് സംഭാഷാണത്തിന്റെ താളത്തിലുള്ളതാവണമെന്നില്ല, എന്നാൽ കുറച്ചുകൂടി യഥാർത്ഥമായി തോന്നും. ഇത്തരം ചെറിയ കാര്യങ്ങൾ നിങ്ങളുടെ മുന്നിൽ നടക്കുന്നത് കാണാൻ സന്തോഷമുണ്ട് എന്നാണ് ലാൽ പറഞ്ഞത്.” സംവിധായകൻ ഗൗതം മേനോനുമായുള്ള ഒരു സംസാരത്തിനിടെയായിരുന്നു മണിരത്നം ഇക്കാര്യം പറഞ്ഞത്.

തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്‌പദമായൊരുക്കിയ ‘ഇരുവർ’, മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച ചിത്രമായിരുന്നു. ചിത്രത്തിലെ സന്തോഷ് ശിവന്റെ ഛായാഗ്രഹണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. .

Read more: വരകളുടെ ഗന്ധർവ്വനൊപ്പം മിണ്ടിയും പറഞ്ഞും മോഹൻലാൽ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: The lessons mohanlal taught mani ratnam

Next Story
പ്രിയപ്പെട്ടവർക്ക് ഒപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾMohanlal, Mohanlal birthday celebration photos, mammootty, മോഹൻലാൽ, prithviraj, പൃഥ്വിരാജ്, lucifer, ലൂസിഫർ, Jayaraj, ജയരാജ്, Mohanlal Jayaraj, Mohanlal latest films, Jayaraj Films, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com