scorecardresearch

‘കേരള സ്റ്റോറി’ നൂറു കോടിയിലേക്ക്; അസാധാരണ വിജയം എന്ന് അനലിസ്റ്റുകൾ

റിലീസ് ചെയ്ത എട്ടാം ദിനത്തിൽ ചിത്രം 12.50 കോടി കളക്റ്റ് ചെയ്തതായി റിപ്പോർട്ട്

Pathaan Move
ദിവസങ്ങൾക്ക് മുമ്പ് പത്താൻ എന്ന ചിത്രവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഷാരൂഖും ദീപികയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. (എല്ലാ ചിത്രങ്ങളും കടപ്പാട്-ഇന്ത്യൻ എക്സ്പ്രസ്)

രണ്ടാം ആഴ്ച്ചയിലും ബോക് ഓഫീസിൽ വിജയം കൊയ്യുകയാണ് സുദീപ് സെനിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘ദി കേരള സ്റ്റോറി.’ ഏഴാം ദിവസത്തെ കളക്ഷൻ തന്നെ എട്ടാം ദിവസം നേടുകയാണ് ചിത്രം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ‘ദി കേരള സ്റ്റോറി’ 100 കോടി നേടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഏട്ടാം ദിവസത്തിൽ ദി കേരള സ്റ്റോറി സ്വന്തമാക്കിയത് 12.50 കോടിയാണ്. ഇതു തന്നെയാണ് ഏഴാം ദിവസവും ചിത്രം സ്വന്തമാക്കിയതെന്ന് ഇൻഡസ്ട്രി ട്രാക്കറായ സാക്ക്നിക്ക് റിപ്പോർട്ട് ചെയ്യുന്നു. 94 കോടിയാണ് ചിത്രം ഇതുവരേയ്ക്കും നേടിയിരിക്കുന്നത്. ഹിന്ദി സംസാര ഭാഷയായുള്ള പ്രദേശങ്ങളിൽ തിയേറ്ററിലെത്തുന്ന കാഴ്ച്ചക്കാരുടെ എണ്ണവും വളരെ കൂടുതലാണ്.

ആദ്യ ദിവസം മാത്രമായി ‘ദി കേരള സ്റ്റോറി’യുടെ കളക്ഷൻ 8.03 കോടിയായിരുന്നു. പ്രദർശനത്തിനെത്തിയ ആഴ്ച്ച തന്നെ വലിയ കളക്ഷനാണ് ‘ദി കേരള സ്റ്റോറി’ സ്വന്തമാക്കിയത്. ശനിയാഴ്ച്ച ദിവസം 16.40 കോടിയും ഞായറാഴ്ച്ച 11.22 കോടിയുമായിരുന്നു കളക്ഷൻ. തിങ്കളാഴ്ച്ച 10.07 കോടി, ചൊവ്വാഴ്ച്ച 11.14കോടി, ബുധനാഴ്ച്ച 12 കോടി, വ്യാഴാഴ്ച്ച 12.50 കോടി എന്നീ നിലയിലാണ് ബോക്സ് ഓഫീസ് നേട്ടം. ചിത്രത്തിനു ലഭിച്ചത് അത്ഭുതകരമായ കളക്ഷനാണെന്ന് ട്രേഡ് അനലിസ്റ്റ് താരൻ ആദർശ് പറഞ്ഞു.

തിയേറ്ററുകളിൽ നിന്ന് 107.71 കോടി നേടിയ സൽമാൻ ഖാൻ ചിത്രം ‘കിസി കാ ഭായ് കിസി കി ജാനി’ന്റെ കളക്ഷൻ ദി കേരള സ്റ്റോറി മറകടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അജയ് ദേവ്ഗൺ ചിത്രം ബോല(82.04 കോടി), അക്ഷയ് കുമാറിന്റെ സെൽഫി(16.85 കോടി), കാർത്തിക് ആര്യൻ( 32.20 കോടി) ചിത്രം ഷെഹ്സദ എന്നിവയെ ‘ദി കേരള സ്റ്റോറി’ വളരെ വേഗത്തിലാണ് മറികടന്നത്. എന്നാൽ വിവേക് അഗ്നിഹോത്രി ചിത്രം കാശ്മീർ ഫയൽസിന്റെ കളക്ഷനടുത്തെത്താൻ ഇതുവരെ ‘ദി കേരള സ്റ്റോറി’യ്ക്ക് സാധിച്ചിട്ടില്ല. ഏറെ വിവാദങ്ങളിലൂടെ കടന്നു പോയ ചിത്രങ്ങളാണ് ഇവ രണ്ടും.

‘ദി കേരള സ്റ്റോറി’യോട് മത്സരിക്കുന്ന ഒരു ചിത്രവും ഇപ്പോൾ തിയേറ്ററുകളിലില്ല. ഇപ്പോഴും ചിത്രം കാണാൻ അനവധി പേർ എത്തുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: The kerala story sudipto sens controversial drama set to cross rs 100 crore this weekend