scorecardresearch

ചെമ്പനും ലിജോയ്ക്കും മാത്രമല്ല, ക്രിസ്റ്റോയ്ക്കും കൂടി വേണ്ടിയാണ് നാം കൈയ്യടിക്കേണ്ടത്

മലയാളിയുടെ യശസ്സുയര്‍ത്തി ചെമ്പനും ലിജോയും ഗോവയില്‍ പുരസ്‌കാരം നേടിയപ്പോള്‍, മുംബൈയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ മലയാളി ചെറുപ്പക്കാരന്‍ ക്രിസ്റ്റോ ടോമിയെക്കുറിച്ച്...

മലയാളിയുടെ യശസ്സുയര്‍ത്തി ചെമ്പനും ലിജോയും ഗോവയില്‍ പുരസ്‌കാരം നേടിയപ്പോള്‍, മുംബൈയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ മലയാളി ചെറുപ്പക്കാരന്‍ ക്രിസ്റ്റോ ടോമിയെക്കുറിച്ച്...

author-image
Abin Ponnappan
New Update
ചെമ്പനും ലിജോയ്ക്കും മാത്രമല്ല, ക്രിസ്റ്റോയ്ക്കും കൂടി വേണ്ടിയാണ് നാം കൈയ്യടിക്കേണ്ടത്

മലയാള സിനിമയ്ക്ക് മറ്റൊരു അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച്‌ കൊണ്ടാണ് ഗോവയില്‍ നടന്ന നാല്പത്തി ഒന്‍പതാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്ര മേളയുടെ തിരശ്ശീല വീണത്‌. 'ഈ.മ.യൌ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള സില്‍വര്‍ പീക്കോക്ക് പുരസ്‌കാരം നേടിയപ്പോള്‍ അതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് ജോസിനും മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഇവരോളം തന്നെ നമ്മള്‍ ആഘോഷിക്കേണ്ട മറ്റൊരു നേട്ടവും അതേ ദിവസം തന്നെ മറ്റൊരു മലയാളി സിനിമാ പ്രവര്‍ത്തകന്‍ സ്വന്തമാക്കിയിരുന്നു. ക്രിസ്‌റ്റോ ടോമി എന്ന യുവ സംവിധായകന്‍.

Advertisment

സിനിസ്താന്‍ എന്ന സിനിമാ പോര്‍ട്ടല്‍ ദേശീയ തലത്തില്‍ നടത്തിയ തിരക്കഥ മത്സരമായ 'നാഷണല്‍ സ്‌റ്റോറി ടെല്ലര്‍ കോണ്ടസ്റ്റില്‍' മികച്ച തിരക്കഥയ്ക്കുള്ള സമ്മാനമാണ് ക്രിസ്‌റ്റോയ്ക്ക് ലഭിച്ചത്. 3600 തിരക്കഥകളില്‍ നിന്നാണ് ക്രിസ്റ്റോയുടെ 'ഉള്ളൊഴുക്ക്' എന്ന തിരകഥ മികച്ചതായി തെരെഞ്ഞെടുക്കപ്പെട്ടത്. തിരക്കഥാകൃത്തുക്കളായ ജൂഹി ചതുര്‍വേദി, അഞ്ജും രാജബാലി, നടന്‍ ആമിര്‍ ഖാന്‍, സംവിധായകന്‍ രാജു ഹിറാനി എന്നിവര്‍ അടങ്ങിയ ജൂറിയാണ് 25 ലക്ഷം രൂപഅടങ്ങുന്ന പുരസ്കാരത്തിനായി ക്രിസ്റ്റോയെ തെരഞ്ഞെടുത്തത്. തന്റെ ജീവിതത്തിലെ ഒരു സംഭവം തന്നെയാണ് ക്രിസ്‌റ്റോ തിരക്കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ മുത്തച്ഛന്റെ മരണവും മരണാനന്തര ചടങ്ങുമാണ് ഇതിലെ പ്രതിപാദ്യ വിഷയങ്ങള്‍ എന്ന് ക്രിസ്റ്റോ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു,

"2005ല്‍ എന്റെ കുടുംബത്തില്‍ നടന്ന സംഭവമാണ് ഇതില്‍ പറയുന്നത്. സിനിമ ചെയ്യുക എന്നതാണ് മനസില്‍. അതിനായി നിര്‍മ്മതാക്കളെ കാണുകയും മറ്റ് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയും ചെയ്യുന്നുണ്ട്. തിരക്കഥ എഴുതുമെങ്കിലും സംവിധാനമാണ് പ്രധാന ലക്ഷ്യം. എനിക്ക് സിനിമ ചെയ്യാന്‍ വേണ്ടിയാണ് തിരക്കഥ എഴുതി തുടങ്ങുന്നത്", ക്രിസ്റ്റോ വെളിപ്പെടുത്തി.

Malayalam Filmmaker Christo Tomy wins best script award at cinestaan script contest മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന ക്രിസ്റ്റോ

സത്യജിത് റേ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ച ക്രിസ്റ്റോ ഇതിനു മുന്‍പും ദേശീയ ശ്രദ്ധയിലേക്ക് വന്നിട്ടുണ്ട്. ക്രിസ്റ്റോയുടെ ഹൃസ്വ ചിത്രങ്ങളായ 'കന്യക' (2014), 'കാമുകി' (2016) എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങളുടെ നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേ, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ പാത പിന്തുരടാന്‍ ആഗ്രഹിക്കുന്ന ക്രിസ്റ്റോ, അടൂര്‍ സംവിധാനം ചെയ്ത 'പിന്നേയും' എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് എത്തുന്ന സിനിമകള്‍ ചെയ്യാന്‍ ആണ് താന്‍ ആഗ്രഹിക്കുനന്തു എന്നും ക്രിസ്‌റ്റോ വ്യകതമാക്കുന്നു.

Advertisment

''സിനിമ പ്രേക്ഷകര്‍ കാണണം. അതിനായി അവര്‍ തിയ്യറ്ററിലേക്ക് എത്തണം. അതിനര്‍ത്ഥം വാണിജ്യ സിനിമ ചെയ്യണം എന്നല്ല, നല്ല സിനിമകള്‍, മനോഹരമായി ആളുകളുമായി കണക്ട് ചെയ്യുന്നവയായിരിക്കണം''.

ക്രിസ്റ്റോയുടെ ഈ തിരക്കഥ നാഷണല്‍ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പൊറേഷന്‍ നടത്തുന്ന 'സ്ക്രീന്‍റൈറ്റിംഗ് ലാബി'ലേക്കും കഴിഞ്ഞ വര്‍ഷം തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. അവിടെ തിരക്കഥാകൃത്തായ ഉര്‍മി ജുവേക്കറിന്റെ കീഴിലായിരുന്നു ക്രിസ്റ്റോയുടെ മെന്റര്‍ഷിപ്‌.

Iffi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: