മണിരത്നം ചിത്രമായ ‘രാവണനി’ലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ്, ഐശ്വര്യ റായ്, വിക്രം എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തിയ ചിത്രം ‘രാമായണ’ത്തിന്റെ പുതിയ കാല വായനയായിരുന്നു. രാമന് തത്തുല്യമായ വേഷത്തില്‍ ദേവ്പ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തിയപ്പോള്‍ രാഗിണിയായി ഐശ്വര്യ റായും വീരയ്യ എന്ന രാവണനായി വിക്രമും എത്തി.

വീരയ്യ അപഹരിച്ചു കൊണ്ട് പോയ രാഗിണിയെ തേടി നടക്കുന്ന ദേവ്പ്രകാശ്, വഴിയില്‍ കാണുന്നവരോട് അവരുടെ ഒരു ഫൊട്ടോ കാണിച്ചു വിവരങ്ങള്‍ തിരക്കുന്നുണ്ട്. ആ ഫൊട്ടോയിലെ ഐശ്വര്യ റായ്, ‘ഇരുവര്‍’ എന്ന മണിരത്നം ചിത്രത്തിലെ കൽപന എന്ന കഥാപാത്രമാണെന്നാണു സിനിമാകുതുകികള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ‘ഇരുവറില്‍’ എംജിആര്‍ ആയി എത്തിയ മോഹന്‍ലാലിനൊപ്പമുള്ള വിഖ്യാതമായ ഒരു രംഗത്തില്‍ നിന്നുള്ളതാണ് ഐശ്വര്യയുടെ ആ ഫോട്ടോ.

iruvar, iruvar scenes, iruvar songs, iruvar aishwarya rai, aishwarya rai first film, ravanan, ravanan songs, ravanan scenes, aishwarya rai photos, aishwarya rai latest, aishwarya rai videos, aishwarya rai songs

ഫൊട്ടോയിലെ ഐശ്വര്യാ റായ്, ‘ഇരുവര്‍’ എന്ന മണിരത്നം ചിത്രത്തിലെ കല്പന എന്ന കഥാപാത്രമാണ്

Read Here: നിങ്ങള്‍ക്കറിയാമോ, മമ്മൂട്ടിയുടെ ഈ ലുക്ക്‌ ടെസ്റ്റ്‌ ഏതു ചിത്രത്തിന് വേണ്ടിയെന്ന്?

മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ മണിരത്നത്തിന്റെ ‘ഇരുവറി’ലൂടെയായിരുന്നു ഐശ്വര്യ റായുടെ സിനിമാ അരങ്ങേറ്റം. ‘ഇരുവറി’ൽ കൽപന, പുഷ്പവല്ലി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അഭിനയിച്ചത്. മോഹൻലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ൽ ഐശ്വര്യയെ കണ്ടത്. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു.

തുടര്‍ന്ന് ‘ഗുരു,’ ‘രാവണൻ’ എന്നീ ചിത്രങ്ങളിലും ഐശ്വര്യ തന്റെ സിനിമാ ഗുരുവായ മണിരത്നത്തിനൊപ്പം പ്രവര്‍ത്തിച്ചു.  അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ലും ഐശ്വര്യ റായ് ഇരട്ട വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഒരു പീരിഡ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

Aishwarya Rai Bachchan, ഐശ്വര്യ റായ്, Mani Ratnam, മണിരത്‌നം, Ponniyin Selvan, പൊന്നിയിന്‍ സെല്‍വന്‍, iemalayalam, ഐഇ മലയാളം

2007ല്‍ പുറത്തിറങ്ങിയ ‘ഗുരു’ എന്ന ബോളിവുഡ് ചിത്രത്തിൽ ഐശ്വര്യയ്ക്ക് ഒപ്പം അഭിഷേക് ബച്ചന്‍, മാധവന്‍, വിദ്യാ ബാലന്‍, മല്ലിക ഷെരാവത്ത്, മിഥുന്‍ ചക്രവര്‍ത്തി എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലയന്‍സിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജീവിതകഥയാണ് ‘ഗുരു’ പറഞ്ഞത്. അതില്‍ ധീരുഭായുടെ ജീവിതസഖിയായാണ്‌ ഐശ്വര്യ വേഷമിട്ടത്.

തമിഴില്‍ ‘രാവണന്‍’ എന്ന ചിത്രം ഒരുക്കിയിപ്പോഴും ഐശ്വര്യ മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിച്ചു. ചിത്രം ഹിന്ദിയിലും തമിഴിലും പുറത്തിറക്കി. വിക്രം, പൃഥ്വിരാജ്, പ്രിയാമണി, ഐശ്വര്യ എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ അഭിഷേക് ബച്ചന്‍, ഐശ്വര്യ, വിക്രം, ഗോവിന്ദ, പ്രിയാമണി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook