മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ആരാധകർ കാത്തിരിക്കുകയാണ് ഡേവിഡ് നൈനാനായുളള മമ്മുട്ടിയുടെ വരവായി. ചിത്രത്തിന്റെ ടീസർ വൻ ചലനമാണ് ആരാധകർക്കിടയിൽ സൃഷ്‌ടിച്ചത്.

മമ്മൂട്ടി മാത്രമല്ല, കൂടെയുളളവരും നല്ല കിടിലൻ ലുക്കിലാണെന്ന് പറയുന്നതാണ് ദി ഗ്രേറ്റ് ഫാദർ ടീം പുറത്ത് വിട്ടിരിക്കുന്ന പുതിയ പോസ്റ്റർ. നടൻ ആര്യയുടെ ലുക്കാണ് പുതിയ പോസ്റ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആൻഡ്രൂസ് ഈപ്പനായുളള ആര്യയുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.

എന്തിനും തയ്യാറായി നിൽക്കുന്ന ഒരു യോദ്ധാവിന്റെ രൂപത്തിലാണ് ആൻഡ്രൂസ് ഈപ്പന്റെ നിൽപ്പ്. ഡേവിഡ് നൈനാനായുളള മമ്മുട്ടിയുടെ ലുക്കും ആൻഡ്രൂസ് ഈപ്പനായുളള ആര്യയുടെ ലുക്കും ഒരൊന്നര ചിത്രമായിരിക്കും ദി ഗ്രേറ്റ് ഫാദർ എന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നാളെ പുറത്തിറങ്ങും.

The Great Father, Movie

ഈ വർഷം ഏവരും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി ചിത്രം ഗ്രെയിറ്റ് ഫാദർ എന്ന കാര്യത്തിൽ സംശയമില്ല.

the great father,mammootty

തോപ്പിൽ ജോപ്പനു ശേഷം മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുളള​ ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകൻ. സ്‌നേഹയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തുറുപ്പു ഗുലാൻ, വന്ദേ മാതരം എന്നീ ചിത്രങ്ങൾക്കു ശേഷം സ്‌നേഹയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആര്യ, ഷാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റ് താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഹനീഫ് അദേനിയുടേതു തന്നെയാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

the great father,mammootty

ജനുവരിയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ തീയറ്റർ സമരം മൂലം റിലീസ് മാറ്റിവച്ചു. മാർച്ച് 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല.

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ നിർമാണം പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ്. കൊച്ചി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിങ് നടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ