ആകാംഷ കൂട്ടി കൊണ്ട് ആൻഡ്രൂസ് ഈപ്പനും എത്തി. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദി ഗ്രേറ്റ് ഫാദറിൽ ആര്യയുടെ ലുക്ക് പുറത്ത്. നല്ല കട്ട കലിപ്പിൽ നടന്നു വരുന്ന ആര്യയുടെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. ആൻഡ്രൂസ് ഈപ്പനെന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ആര്യ ചിത്രത്തിലെത്തുന്നത്.
എന്തിനും തയ്യാറായി നിൽക്കുന്ന ഒരു യോദ്ധാവിന്റെ രൂപത്തിലുളള ആൻഡ്രൂസ് ഈപ്പനായുളള ആര്യയുടെ പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു.

മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ആരാധകർ കാത്തിരിക്കുകയാണ് ഡേവിഡ് നൈനാനായുളള മമ്മുട്ടിയുടെ വരവിനായി. ചിത്രത്തിന്റെ ടീസർ വൻ ചലനമാണ് ആരാധകർക്കിടയിൽ സൃഷ്‌ടിച്ചത്.

ഡേവിഡ് നൈനാനായി മമ്മുട്ടിയും ആൻഡ്രൂസ് ഈപ്പനായി ആര്യയുമെത്തുമ്പോൾ ദി ഗ്രേറ്റ് ഫാദർ തിയേറ്ററിൽ തരംഗം സൃഷ്‌ടിക്കുമെന്നുറപ്പാണ്.

The Great Father, Movie

ഈ വർഷം ഏവരും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി ചിത്രം ഗ്രെയിറ്റ് ഫാദർ എന്ന കാര്യത്തിൽ സംശയമില്ല.

the great father,mammootty

തോപ്പിൽ ജോപ്പനു ശേഷം മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുളള​ ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകൻ. സ്‌നേഹയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തുറുപ്പു ഗുലാൻ, വന്ദേ മാതരം എന്നീ ചിത്രങ്ങൾക്കു ശേഷം സ്‌നേഹയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആര്യ, ഷാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റ് താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഹനീഫ് അദേനിയുടേതു തന്നെയാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

the great father,mammootty

ജനുവരിയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ തീയറ്റർ സമരം മൂലം റിലീസ് മാറ്റിവച്ചു. മാർച്ച് 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല.

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ നിർമാണം പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ്. കൊച്ചി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിങ് നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook