കൂളായി ഗ്ലാസ് കഴിക്കുന്ന ഫാമിലി; ഞങ്ങൾ ചില്ലറക്കാരല്ലെന്ന് ലെന

ലെന പങ്കുവച്ച വീഡിയോ വൈറലാകുന്നു

Lena, Lena mother, Lena mother Tina mohankumar, ലെന, ലെന അമ്മ, Lena mother cake baking, birthday cake designs, cake designs

രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നായികയാണ് ലെന. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ലെന പങ്കുവച്ച രസകരമായൊരു വീഡിയോ വൈറലാവുകയാണ്.

‘ദ ഗ്ലാസ് ഈറ്റിംഗ് ഫാമിലി’ എന്നാണ് വീഡിയോയ്ക്ക് ലെന പേരു നൽകിയിരിക്കുന്നത്. “2017 മേയ് 15ന് ആദം ജോണിന്റെ ഷൂട്ടിനിടെ ഞാനൊരു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, ഗ്ലാസ് കടിച്ചു മുറിക്കുന്നതായിട്ട്. (സത്യത്തിൽ ഫൈറ്റ് സീനുകളുടെ ഷൂട്ടിന് ഉപയോഗിച്ച വാക്സ് ഗ്ലാസായിരുന്നു അത്.)”

“ഈ വർഷം അച്ഛന്റെ ജന്മദിനത്തിന് അമ്മ കോക്ക്ടെയിൽ ഗ്ലാസിനെ പോലെ തോന്നിപ്പിക്കുന്ന ഒരു എഡിബിൾ കേക്ക് ടോപ്പർ ഉണ്ടാക്കി.” ലെന കുറിക്കുന്നു. ഒരു ഹൊററിനു വേണ്ടി ഞങ്ങളെല്ലാവരും ഗ്ലാസ് കഴിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നുവെന്നും ആരും ഇത് വീട്ടിൽ പരീക്ഷിക്കരുതെന്നും കുസൃതിയോടെ ലെന കുറിക്കുന്നു.

പാചകത്തിൽ ഏറെ താൽപ്പര്യമുള്ള ലെനയുടെ അമ്മ ടീന നല്ലൊരു ബേക്കർ കൂടിയാണ്. അമ്മയുണ്ടാക്കിയ കേക്കുകളുടെ വിശേഷങ്ങളും ഇടയ്ക്ക് ലെന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ലെനയുടെ പിറന്നാളിനു അമ്മ ഒരുക്കിയ കേക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ലെന എന്ന പേരിന് അർത്ഥം വെളിച്ചം എന്നാണ്. മകളുടെ പേരിനെ അന്വർത്ഥമാക്കുന്ന കേക്ക് തന്നെയാണ് ടീന ലെനയ്ക്കായി ഒരുക്കിയത്. ഒറ്റനോട്ടത്തിൽ വലിയൊരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ ബർത്ത്ഡേ കേക്ക്.

Read more: മകൾ അഭിനയത്തിൽ തിളങ്ങുമ്പോൾ ബേക്കിങ്ങിൽ താരമായി അമ്മ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: The glass eating family actress lena video goes viral

The moderation of comments is automated and not cleared manually by malayalam.indianexpress.com