/indian-express-malayalam/media/media_files/2025/11/30/the-girlfriend-ott-2025-11-30-22-02-59.jpg)
The Girlfriend Starts Streaming on OTT
The Girlfriend Starts Streaming on OTT: രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു 'ദ ഗേൾഫ്രണ്ട്' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രണയകഥ പറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ രവീന്ദ്രൻ ആണ്.
Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി
രശ്മികയെയും ദീക്ഷിത് ഷെട്ടിയെയും കൂടാതെ അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഹൃദയത്തിലൂടെ ശ്രദ്ധനേടിയ ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ - മനോജ് വൈ ഡി, കളറിൻസ്റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂർണ്ണ സ്റ്റുഡിയോ എന്നിവർ നിർവഹിക്കുന്നു.
Also Read: പ്രായം 50നോട് അടുക്കുന്നു; മീനയുടെ ലുക്കിനും സ്വരത്തിനും ഇന്നും ചെറുപ്പം, ചിത്രങ്ങൾ
The Girlfriend OTT: ദ ഗേൾഫ്രണ്ട് ഒടിടി
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇന്ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us