scorecardresearch

The Girlfriend OTT: രശ്മിക മന്ദാനയുടെ ദ ഗേൾഫ്രണ്ട് ഒടിടിയിലേക്ക്; ചിത്രം എവിടെ എപ്പോൾ കാണാം?

The Girlfriend OTT Release: ഹൃദയത്തിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്

The Girlfriend OTT Release: ഹൃദയത്തിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
The Girlfriend OTT

The Girlfriend OTT

The Girlfriend OTT Release Date and Platform: രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു 'ദ ഗേൾഫ്രണ്ട്'. പ്രണയകഥ പറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ രവീന്ദ്രൻ ആണ്. ദ ഗേൾഫ്രണ്ട് ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയത് സ്ട്രീമിങ് പ്ലാറ്റ്ഫോം പുറത്തുവിട്ടു.

Advertisment

രശ്മികയെയും ദീക്ഷിത് ഷെട്ടിയെയും കൂടാതെ അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

Also Read: എന്തുകൊണ്ട് ലളിത ജോർജ് സാറിനെ കൊന്നില്ല? മറുപടി നൽകി തരുൺ മൂർത്തി

ഹൃദയത്തിലൂടെ ശ്രദ്ധനേടിയ ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ - മനോജ് വൈ ഡി, കളറിൻസ്റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂർണ്ണ സ്റ്റുഡിയോ എന്നിവർ നിർവഹിക്കുന്നു.

Advertisment

Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ

The Girlfriend OTT: ദ ഗേൾഫ്രണ്ട് ഒടിടി

നെറ്റ്ഫ്ലിക്സിലൂടെയാണ് ദ ഗേൾഫ്രണ്ട് ഒടിടിയിലെത്തുന്നത്. ഡിസംബർ അഞ്ചു മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Read More: Dies Irae OTT: പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറെ ഒടിടിയിലേക്ക്, എവിടെ കാണാം?

OTT Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: