പ്രേക്ഷകര്‍ തിരഞ്ഞെടുത്തു: സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ടോം ഹാങ്ക്സ്

സിനിമാ ചരിത്രത്തിലെ തന്നെ താരങ്ങളുടെ സംഭാവന കണക്കിലെടുത്ത് വോട്ട് രേഖപ്പെടുത്താനാണ് വെബ്സൈറ്റ് ആരാധകരോട് ആവശ്യപ്പെട്ടത്

ഫോറസ്റ്റ് ഗംമ്പ് താരം ടോം ഹാങ്ക്സിനെ എക്കാലത്തേയും മഹാനായ അഭിനേതാവായി ആരാധകര്‍ തിരഞ്ഞെടുത്തു. ഇന്‍ഡിപെന്‍ഡന്റ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാങ്കര്‍പോള്‍ വെബ്സൈറ്റ് നടത്തിയ വോട്ടെടുപ്പിലാണ് സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാവായി ടോം ഹാങ്ക്സിനെ തിരഞ്ഞെടുത്തത്. 1.1 മില്യണ്‍ വോട്ടോടെയാണ് ടോം ഹാങ്ക്സ് ഒന്നാമനായത്.

പ്രശസ്ത നടി ബെറ്റെ ഡേവിസ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഗോഡ്ഫാദര്‍ താരം മര്‍ലോണ്‍ ബ്രാന്‍ഡോയാണ് മൂന്നാമതായത്. അക്കാദമി പുരസ്കാര ജേതാക്കളായ ജെയിംസ് സ്റ്റുവര്‍ട്ടും കാതറിന്‍ ഹെപ്ബേണും നാലും അഞ്ചും സ്ഥാനത്തെത്തി.

1. ടോം ഹാങ്ക്സ്
2. ബെറ്റെ ഡേവിസ്
3. മര്‍ലന്‍ ബ്രാന്‍ഡോ
4. ജെയിംസ് സ്റ്റുവാര്‍ട്ട്
5. കാതറിന്‍ ഹെപ്ബേണ്‍
6. റോബര്‍ട്ട് ഡിനീറോ
7. ജാക്ക് നിക്കോള്‍സണ്‍
8. മോര്‍ഗന്‍ ഫ്രീമാന്‍
9. അന്തണി ഹോപ്കിന്‍സ്
10. ഡസ്റ്റിന്‍ ഹോഫ്മാന്‍

സിനിമാ ചരിത്രത്തിലെ തന്നെ താരങ്ങളുടെ സംഭാവന കണക്കിലെടുത്ത് വോട്ട് രേഖപ്പെടുത്താനാണ് വെബ്സൈറ്റ് ആരാധകരോട് ആവശ്യപ്പെട്ടത്. ടോം ഹാങ്ക്‌സ് അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമാണ്. ടെലിവിഷൻ പരമ്പരകളിലും ഹാസ്യ-കുടുംബ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്താണ് ഇദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. പിന്നീട്, നാടകീയ കഥാപാത്രങ്ങളിലൂടെ ഇദ്ദേഹം പ്രശസ്തിയിലേക്കുയർന്നു. ഫിലാഡൽഫിയ, ഫോറസ്റ്റ് ഗമ്പ്, അപ്പോളൊ 13, സേവിങ് പ്രൈവറ്റ് റയൻ, റോഡ് റ്റു പെർഡിഷൻ, ടോയ് സ്റ്റോറി, കാസ്റ്റ് എവേ എന്നിവയാണ് ഇദ്ദേഹത്തിന്റെ ചില പ്രധാന സിനിമകൾ.

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ദ പോസ്റ്റ് എന്ന ചിത്രത്തിലാണ് ടോം ഹാങ്ക്സ് അവസാനമായി അഭിനയിച്ചത്. അമേരിക്കയില്‍ മാത്രം ചിത്രം ഇത് വരെ 27.8 മില്ല്യണ്‍ ഡോളര്‍ വാരിക്കൂട്ടി. ഇന്ത്യയിലും ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: The fans have spoken tom hanks hailed as greatest actor of all time

Next Story
നടപ്പുശീലങ്ങളുടെ കരണത്തടിക്കുന്നവര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express