scorecardresearch

The Family Man season 3 OTT: ഫാമിലി മാൻ സീസൺ 3 വരുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

The Family Man season 3 OTT Release Date: മനോജ് ബാജ്പേയി, പ്രിയാമണി എന്നിവർ കേന്ദ്രകഥാപാത്രമാവുന്ന ദി ഫാമിലി മാൻ മൂന്നാം സീസൺ വരുന്നു, എപ്പോൾ കാണാം?

The Family Man season 3 OTT Release Date: മനോജ് ബാജ്പേയി, പ്രിയാമണി എന്നിവർ കേന്ദ്രകഥാപാത്രമാവുന്ന ദി ഫാമിലി മാൻ മൂന്നാം സീസൺ വരുന്നു, എപ്പോൾ കാണാം?

author-image
Entertainment Desk
New Update
The Family Man Season 3 OTT Release Date

The Family Man Season 3 OTT Release Date revealed

The Family Man season 3 OTT: വലിയ രീതിയിൽ ജനപ്രീതി നേടിയ വെബ് സീരീസുകളിൽ ഒന്നാണ് 'ദി ഫാമിലി മാൻ'. മനോജ് ബാജ്പേയി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി ഫാമിലി മാന്റെ മൂന്നാമത്തെ സീസൺ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Advertisment

ദി ഫാമിലി മാൻ സീസൺ മൂന്നിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുതിയ സീസൺ വരുന്നത്.

Also Read: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്

മനോജ് ബാജ്പേയി അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവുമാണ് ഈ സീരീസിന്റെ പ്രമേയം. ആദ്യ സീസൺ തീവ്രവാദ ഭീഷണിയും അതുമായി ബന്ധപ്പെട്ട പ്രശ്നവുമാണ് കൈകാര്യം ചെയ്തത്. രണ്ടാമത്തെ സീസണിൽ  ദക്ഷിണേന്ത്യയിലെ ഒരു കലാപമായിരുന്നു പ്രധാന പ്ലോട്ട്. വരാനിരിക്കുന്ന മൂന്നാം സീസൺ കോവിഡ്-19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ഒരു പുതിയ രാഷ്ട്രീയ പോരാട്ടമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. പാൻഡെമിക്കിനെ മറയാക്കി ചൈന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രഹസ്യ ആക്രമണം നടത്തുന്നതാണ് പ്രമേയമെന്നും റിപ്പോർട്ടുണ്ട്.

Advertisment

Also Read: ഈ മുഖമൊന്നു നോക്കി വച്ചോളൂ;  'ഡീയസ് ഈറേ' കണ്ട പ്രേക്ഷകർ പറയുന്നു

രാജ് നിഡിമോരുവും കൃഷ്ണ ഡി.കെ.യും  ചേർന്നാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്. രാജ്, ഡി.കെ, സുമൻ കുമാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്, സംഭാഷണങ്ങൾ സുമിത് അറോറയുടേതാണ്. രാജിനും ഡി.കെ.ക്കും ഒപ്പം സുമൻ കുമാറും തുഷാർ സെയ്ത്തും ഇത്തവണ ഡയറക്ഷൻ ടീമിലുണ്ട്. 

Also Read: വിവാഹിതനായ നടനുമായി ബന്ധം, വിവാദങ്ങൾ, മദ്യത്തിന് അടിമപ്പെട്ട് മരണം; നോവായി മാറിയ ജീവിതം

കുടുംബജീവിതവും രഹസ്യ ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ എന്ന ജോലിയും സന്തുലിതമാക്കുന്ന ശ്രീകാന്ത് തിവാരിയായി മനോജ് ബാജ്പേയി തിരിച്ചെത്തുന്നു. പ്രിയാമണി, ഷാരിബ് ഹാഷ്മി, ശ്രേയ ധന്വന്തരി, ആശ്ലേഷ താക്കൂർ, വേദാന്ത് സിൻഹ, ഗുൽ പനാഗ് എന്നിവരാണ് മൂന്നാം സീസണിലെ മറ്റ് അഭിനേതാക്കൾ. ജയ്ദീപ് അഹ്ലാവത്, നിമ്രത് കൗർ എന്നിവരാണ് ഈ സീസണിലേക്ക് പുതുതായി എത്തുന്ന താരങ്ങൾ. 

നവംബർ 21ന് ആമസോൺ പ്രൈം വീഡിയോയിൽ ഫാമിലിമാൻ സീസൺ 3 സംപ്രേഷണം ആരംഭിക്കും. 

Also Read: വിദ്യാരംഭം കുറിച്ച് കുഞ്ഞ് ഓംകാർ; ചിത്രങ്ങളുമായി നരെയ്ൻ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: