scorecardresearch

The Family Man season 3 OTT: ഫാമിലി മാൻ സീസൺ 3 ഒടിടിയിലെത്തി; എവിടെ കാണാം?

നാലു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഫാമിലി മാൻ സീസൺ 3 പ്രേക്ഷകരിലേക്ക് എത്തിയത്

നാലു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഫാമിലി മാൻ സീസൺ 3 പ്രേക്ഷകരിലേക്ക് എത്തിയത്

author-image
Entertainment Desk
New Update
Family Man S3 OTT

Family Man OTT

The Family Man season 3 OTT: ഏറെ ജനപ്രീതി നേടിയ വെബ് സീരീസാണ് 'ദി ഫാമിലി മാൻ'. മനോജ് ബാജ്പേയി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി ഫാമിലി മാന്റെ മൂന്നാമത്തെ സീസണായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. സീരീസ് ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നാലു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുതിയ സീസൺ എത്തിയത്.

Advertisment

മനോജ് ബാജ്പേയി അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവുമാണ് ഈ സീരീസിന്റെ പ്രമേയം. ആദ്യ സീസൺ തീവ്രവാദ ഭീഷണിയും അതുമായി ബന്ധപ്പെട്ട പ്രശ്നവുമാണ് കൈകാര്യം ചെയ്തത്. രണ്ടാമത്തെ സീസണിൽ  ദക്ഷിണേന്ത്യയിലെ ഒരു കലാപമായിരുന്നു പ്രധാന പ്ലോട്ട്. മൂന്നാം സീസൺ കോവിഡ്-19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ഒരു പുതിയ രാഷ്ട്രീയ പോരാട്ടമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. 

Also Read: മേക്കപ്പില്ലാത്ത ഞാൻ; കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ പരിചയപ്പെടുത്തി ശ്രിയ

രാജ് നിഡിമോരുവും കൃഷ്ണ ഡി.കെ.യും  ചേർന്നാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്. രാജ്, ഡി.കെ, സുമൻ കുമാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്, സംഭാഷണങ്ങൾ സുമിത് അറോറയുടേതാണ്. രാജിനും ഡി.കെ.ക്കും ഒപ്പം സുമൻ കുമാറും തുഷാർ സെയ്ത്തും ഇത്തവണ ഡയറക്ഷൻ ടീമിലുണ്ട്. 

Advertisment

കുടുംബജീവിതവും രഹസ്യ ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ എന്ന ജോലിയും സന്തുലിതമാക്കുന്ന ശ്രീകാന്ത് തിവാരിയായി മനോജ് ബാജ്പേയി തിരിച്ചെത്തുന്നു. പ്രിയാമണി, ഷാരിബ് ഹാഷ്മി, ശ്രേയ ധന്വന്തരി, ആശ്ലേഷ താക്കൂർ, വേദാന്ത് സിൻഹ, ഗുൽ പനാഗ് എന്നിവരാണ് മൂന്നാം സീസണിലെ മറ്റ് അഭിനേതാക്കൾ. ജയ്ദീപ് അഹ്ലാവത്, നിമ്രത് കൗർ എന്നിവരാണ് ഈ സീസണിലേക്ക് പുതുതായി എത്തുന്ന താരങ്ങൾ. 

The Family Man season 3 OTT: ഫാമിലി മാൻ സീസൺ 3 ഒടിടി

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഫാമിലിമാൻ സീസൺ 3 സീട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 

Read more: ഭർത്താവിനൊപ്പമുളള ശ്രിയ ശരണിന്റെ റൊമാന്റിക് വീഡിയോ വൈറൽ

Web Series OTT Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: