Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

കാത്തിരുന്ന കല്യാണമിന്ന്; ഇറ്റലിയിലെ ലേക് കോമോയില്‍ നിന്നുളള പുതിയ ദൃശ്യങ്ങള്‍ പുറത്ത്

ക്ഷണക്കത്ത് കൈമാറ്റം ചെയ്യരുതെന്നു ജോഡികള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്‌

ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം ഇന്നാണ്. ദീപിക പദുകോണിന്റേയും രണ്‍വീറിന്റെയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൗഢിയോടെ വിവാഹം നടക്കുന്നത്. വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും പോലും പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം സ്ഥലത്ത് നിന്നുളള ചില ചിത്രങ്ങളും വീഡിയോകളും പുറത്തായിട്ടുണ്ട്. അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണമാണ്. ക്ഷണമടങ്ങിയ ഡിജിറ്റല്‍ കത്ത് കൈവശമുള്ളവര്‍ക്ക്  മാത്രമാണു വിവാഹസ്‌ഥലത്തേക്കു പ്രവേശനം. കാര്‍ഡ്‌ കൈമാറ്റം ചെയ്യരുതെന്ന് ജോഡികള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. ചടങ്ങുകള്‍ നാളെ വരെ നീണ്ടുനില്‍ക്കും.

വിവാഹത്തിനെത്തിയ ഗായകന്‍ ഹര്‍ഷ്ദീപ് കൗര്‍

ഈ മാസം 21 നു ബംഗളുരുവിലും 28 നു മുംബൈയിലും വിവാഹ സല്‍ക്കാരം നടത്തും. വിവാഹ സമ്മാനം അരുതെന്ന്‌ അതിഥികളോട്‌ വധൂവരന്മാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. നിര്‍ബന്ധമുള്ളവര്‍ക്കും ദീപിക നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്‌ക്കു സംഭാവന നല്‍കാം. സ്വന്തം വീടുകളില്‍ പ്രത്യേക പൂജ നടത്തിയശേഷമാണ്‌ ഇരുവരും ഇറ്റലിക്കു പുറപ്പെട്ടത്‌.

നവംബര്‍ 28ന് മുംബൈയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കായി ഇരുവരും വിവാഹ സത്ക്കാരം ഒരുക്കിയിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ രാമലീല ചിത്രത്തില്‍ അഭിനയിക്കുന്ന അവസരത്തിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: The deepika ranveer wedding new visuals from italy

Next Story
‘സര്‍ക്കാര്‍’ വിവാദം കേരളത്തിലുംVijay Sarkar
The moderation of comments is automated and not cleared manually by malayalam.indianexpress.com
X