/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-fi-2025-12-02-15-25-59.jpg)
/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-7-2025-12-02-15-26-07.jpg)
മലയാള സിനിമയിലെ നിരവധി താരപുത്രന്മാർ അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. ദുൽഖർ സൽമാൻ, അർജുൻ അശോകൻ, ഗോകുൽ സുരേഷ്, ഷെയിൻ നിഗം, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, അഹാന കൃഷ്ണ, ഷെയ്ൻ നിഗം എന്നിങ്ങനെ നിരവധി പേരുണ്ട് സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും എത്തിയ അഭിനേതാക്കളായി.
/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-2025-12-02-15-26-21.jpg)
കോമഡി കഥപാത്രങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും മലയാളികളുടെ ഇഷ്ട നടന്മാരിലൊരാളായി മാറിയ സലീംകുമാറിന്റെ മകൻ ചന്തു സലീംകുമാറും ഇപ്പോൾ സിനിമയിൽ സജീവമാണ്. ചന്തു സലിംകുമാറിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തെങ്കാശിപട്ടണം എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ പകർത്തിയ ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-1-2025-12-02-15-26-33.jpg)
"23 വർഷങ്ങൾക്ക് മുൻപ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലിൽ നടക്കുന്നു…ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടിൽ, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാൾ എടുത്തുകൊണ്ട് വന്ന് മടിയിൽ ഇരുത്തി ഫോട്ടോ എടുപ്പിച്ചു. 23 വർഷങ്ങൾക്ക് ശേഷം..മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ കൊടൈക്കനാലിൽ നടക്കുന്നു..ആദ്യമായി ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നിൽക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം…അന്നും ഒരാൾ അടുത്തേക്ക് വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിച്ചു…അന്ന് ആ ചെറുപ്പക്കാരൻ ഒരു കൊച്ചുകുട്ടിയായി…! ഇതൊക്കെ ചെറിയ കാര്യങ്ങൾ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ല…!," ചന്തു സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നതിങ്ങനെ.
/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-6-2025-12-02-15-26-45.jpg)
2009-ൽ പുറത്തിറങ്ങിയ 'ലവ് ഇൻ സിംഗപ്പൂർ' എന്ന സിനിമയിലൂടെയാണ് ചന്തു ബാലതാരമായി അഭിനയരംഗത്തേക്ക് എത്തുന്നത്.
/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-5-2025-12-02-15-26-45.jpg)
മാലിക്കിൽ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും ചന്തു ആയിരുന്നു.
/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-4-2025-12-02-15-26-45.jpg)
2024-ൽ പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിലെ അഭിലാഷ് എന്ന കഥാപാത്രമാണ് ചന്തുവിന്റെ കരിയറിൽ വഴിത്തിരിവായത്.
/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-3-2025-12-02-15-26-45.jpg)
തുടർന്ന് നടികർ, ഇടിയൻ ചന്തു, പൈങ്കിളി എന്നീ സിനിമകളിലും ചന്തു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
/indian-express-malayalam/media/media_files/2025/12/02/chandu-salim-kumar-2-2025-12-02-15-26-46.jpg)
അടുത്തിടെ, റിലീസിനെത്തി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ലോക എന്ന ചിത്രത്തിലും ചന്തു അഭിനയിച്ചിരുന്നു. ചിത്രത്തിലെ ചന്തുവിന്റെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us