scorecardresearch

സിനിമയുടെ ശ്രീനി, കേരളത്തിന്റേയും

ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആക്ഷേപഹാസ്യത്തോടെ കളിയാക്കുകയും ചെയ്ത അതേ കണ്ണുകളാൽ തന്നെ താനെന്ന വ്യക്തിയേയും നോക്കി കണ്ടു എന്നതാണ് ശ്രീനിവാസൻ എന്ന വ്യക്തിയുടെ മറ്റൊരു സവിശേഷത

ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആക്ഷേപഹാസ്യത്തോടെ കളിയാക്കുകയും ചെയ്ത അതേ കണ്ണുകളാൽ തന്നെ താനെന്ന വ്യക്തിയേയും നോക്കി കണ്ടു എന്നതാണ് ശ്രീനിവാസൻ എന്ന വ്യക്തിയുടെ മറ്റൊരു സവിശേഷത

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sreenivasan death life work

മലയാളിയുടെ പൊതുജീവിതത്തെ ശ്രീനിവാസനോളം ആഴത്തിൽ സ്വാധീനിച്ച ഒരു സിനിമാപ്രവർത്തകൻ ഇക്കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അത്രയേറെയാണ് മലയാളികളിൽ ശ്രീനിവാസന്റെ ചിന്തകൾ ചെലുത്തിയ സ്വാധീനം. മലയാളിയ്ക്ക് ശ്രീനിവാസൻ വെറുമൊരു സിനിമാക്കാരനല്ല.  അവരുടെ ആധികളും സന്തോഷങ്ങളും അതിജീവനങ്ങളും ചൂണ്ടി കാണിച്ചു കൊടുക്കുന്ന ഒരു വേറിട്ട സാന്നിധ്യമാവുകയായിരുന്നു ശ്രീനിവാസൻ. വളരെ ലളിതമായി തന്റെ കാഴ്ചപ്പാടുകളും ജീവിതത്തിലെ നർമ്മവുമെല്ലാം ഒരൽപ്പം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസൻ സിനിമകളിലൂടെ അവതരിപ്പിച്ചപ്പോൾ അത് ചിന്തയുടെയും ചിരിയുടെയും പുതിയ ലോകങ്ങളിലേക്ക് കൂടിയാണ് മലയാളികളുടെ കൈപ്പിടിച്ചത്. 

Advertisment

Also Read: 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിരാമം; ശ്രീനിവാസൻ ഇനി ഓർമ്മ

ശ്രീനിവാസന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും സിനിമകളുമെല്ലാം  കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നങ്ങളെ കുറിച്ചാണ്  സംസാരിച്ചത്.  സാമൂഹിക പ്രശ്നങ്ങൾക്കു നേരെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളെറിഞ്ഞ് ഒരേ സമയം പ്രേക്ഷകരുടെ മനസ്സിൽ ചിരിയും ചിന്തയും ഉണർത്താൻ ശ്രീനിവാസനു കഴിഞ്ഞു.  

ദീർഘവീക്ഷണത്തോടെയും സൂക്ഷ്മതയോടെയുമുള്ള ശ്രീനിവാസന്റെ ചില നിരീക്ഷണങ്ങൾ അയാളുടെ സിനിമകളെ കാലാതിവർത്തികളാക്കി മാറ്റി. വർഷങ്ങൾ കഴിയുമ്പോഴും പ്രസ്ക്തിയേറുന്ന  സാമൂഹിക വിഷയങ്ങളാണ് ശ്രീനിവാസൻ സിനിമകളിൽ നമ്മൾ കണ്ടത്. സന്ദേശം പോലുള്ള ചിത്രങ്ങളൊക്കെ മുന്നോട്ടുവെച്ച ചിന്തകൾ ഇപ്പോഴും പ്രസക്തമാകാൻ കാരണം, തന്റെ ചുറ്റുപാടുകളെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന ശ്രീനിവാസന്റെ എഴുത്തിന്റെ പ്രത്യേകത കൊണ്ടു കൂടിയാണ്. 

Also Read: ചിരിയും ചിന്തയും പകർന്ന ഇതിഹാസം: മലയാളത്തിന്റെ പ്രിയ 'ശ്രീനിയേട്ടന്' വിട

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രജനീകാന്തിന്റെ സഹപാഠിയായി അഭിനയത്തിൽ ഡിപ്ലോമയെടുത്ത് പുറത്തിറങ്ങിയ ശ്രീനിവാസൻ എന്ന ചെറുപ്പക്കാരൻ  1977 ൽ പി. എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.   അധികം വൈകാതെ തന്നെ തന്റെ സ്കിൽ എഴുത്തിലാണെന്ന് തിരിച്ചറിഞ്ഞ ശ്രീനി 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്ക് കടന്നു. 

എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്ന, പുത്തൻ ഉണർവ്വ് നൽകുന്ന നിരവധിയേറെ ചിത്രങ്ങളാണ് ശ്രീനിവാസൻ മലയാളസിനിമയ്ക്ക് സംഭാവന നൽകിയത്. സർഗാസവും നർമ്മവും യാഥാർത്ഥ്യവും മനുഷ്യരുടെ കണ്ണീരും സന്തോഷങ്ങളുമെല്ലാം പോർട്രെ ചെയ്യപ്പെട്ട ആ തിരക്കഥകൾ മലയാളികളുടെ ഭാവുകത്വത്തിന് പുതിയ മാനം സമ്മാനിച്ചവയായിരുന്നു.  

Also Read: വെള്ളിത്തിരയിലെ 'സാധാരണക്കാരൻ'; ശ്രീനിവാസൻ എന്ന വിസ്മയം

ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോൾ, മഴയെത്തും മുൻപെ, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, വരവേൽപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അതിഭാവുകത്വമില്ലാതെയാണ് സാധാരണക്കാരായ പ്രേക്ഷകരോട് സംവദിച്ചത്. 

എഴുത്തിനൊപ്പം തന്നെ അഭിനയത്തിലും തന്റേതായൊരു സ്റ്റൈൽ ശ്രീനിവാസൻ എന്നും കാത്തുസൂക്ഷിച്ചിരുന്നു. നായകനും പ്രതിനായകനുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമകളിലും വളരെ ചെറിയ വേഷങ്ങളിൽ പോലും വന്ന് ശ്രീനിവാസൻ തന്റെ സാന്നിധ്യം രേഖപ്പെടുത്തി മലയാളികളുടെ കയ്യടി നേടിയെടുത്തു. ഒപ്പം നായകനായും വില്ലനായും സഹനടനായുമൊക്കെ വെള്ളിത്തിരയിൽ വിവിധ വേഷപ്പകർച്ചകൾ ആടുകയും ചെയ്തു.  

ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആക്ഷേപഹാസ്യത്തോടെ കളിയാക്കുകയും ചെയ്ത അതേ കണ്ണുകളാൽ തന്നെ താനെന്ന വ്യക്തിയേയും നോക്കി കണ്ടു എന്നതാണ് ശ്രീനിവാസൻ എന്ന വ്യക്തിയുടെ മറ്റൊരു സവിശേഷത. സ്വയം വിമർശിക്കാനും തന്നെ തന്നെ കളിയാക്കി ചിരിക്കാനും ശ്രീനിവാസൻ ഒരിക്കലും മടിച്ചില്ല. ഒരു  ചിരിയ്ക്കുള്ള മരുന്ന് എപ്പോഴും തന്റെ സംസാരത്തിൽ ശ്രീനിവാസൻ ഒളിച്ചുവെച്ചിരുന്നു. മലയാളസിനിമയ്ക്ക് താൻ നൽകിയ സംഭാവന എന്താണെന്ന ചോദ്യത്തിന്, നല്ലതല്ലെന്ന കാരണത്താൽ താൻ വേണ്ടെന്നു വെച്ച അഞ്ഞൂറോളം സിനിമകളാണ് തന്റെ സംഭാവനയെന്ന് ചിരിയോടെ അയാൾ ഉത്തരമേകി. 

സിനിമാതേതര ജീവിതം

സിനിമയ്ക്കും സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുറം ഒരു സിനിമാക്കാരന് വേറെയും സാധ്യതകളും കർമ്മമണ്ഡലങ്ങളുമുണ്ടാകാമെന്ന് സിനിമാതേതര ജീവിതത്തിലൂടെ ശ്രീനിവാസൻ മലയാളിയ്ക്ക് കാണിച്ചുതന്നു. പതിവു നടപ്പുവഴികളിൽ നിന്നെല്ലാം മാറി സഞ്ചരിക്കുകയായിരുന്നു ശ്രീനിവാസൻ എപ്പോഴും. 

സമൂഹത്തിലെ പ്രശ്നങ്ങളിൽ പലതിലും സജീവമായി ഇടപ്പെട്ട ശ്രീനിവാസൻ തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിച്ചില്ല. ആ തുറന്നുപറച്ചിലുകൾ വഴി ചിലപ്പോൾ നഷ്ടപ്പെട്ടു പോയേക്കാവുന്ന കംഫർട്ട് സോണുകളെ കുറിച്ചൊന്നും ശ്രീനിവാസൻ ആശങ്കപ്പെട്ടില്ല. നിലപാടുകളിലെ  ഉറപ്പോടെ തന്നെ തനിക്ക് പറയാനുള്ളത് ശ്രീനിവാസൻ പറഞ്ഞു കൊണ്ടിരുന്നു. 

ഇടയ്ക്കെപ്പഴോ സിനിമയിൽ നിന്നു പോലും മാറി നടക്കാൻ തുടങ്ങിയൊരു ശ്രീനിവാസനെയാണ് മലയാളി പിന്നെ കണ്ടത്. ജൈവകൃഷിയിലേക്കും പരിസ്ഥിതി സൗഹാർദ്ദപരമായ ജീവനശൈലിയിലേക്കും ശ്രീനിവാസൻ കടന്നു ചെന്നു. സ്വന്തമായി  കൃഷി ചെയ്തും അതിൽ അഭിമാനം കണ്ടെത്തിയും ജൈവകൃഷിയുടെ മാഹാത്മ്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയും സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ലോകം കൂടി ശ്രീനിവാസൻ കണ്ടെത്തുകയായിരുന്നു.  ശ്രീനിവാസൻ കണ്ട സ്വപ്നമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടനാട് പാടശേഖരത്തിൽ പൊന്നുവിളയിക്കുന്നത്.  

Also Read: Pharma Review: ഞെട്ടിക്കുന്ന പ്രമേയം, ധീരമായ ചുവടുവെപ്പ്: 'ഫാർമ' റിവ്യൂ

Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: