scorecardresearch

രജനികാന്ത് ചേർത്ത് പിടിച്ചിക്കുന്ന ഈ കുട്ടി ഇന്നൊരു ബോളിവുഡ് സൂപ്പർ താരം

ഒരു ക്ലൂ തരാം, കക്ഷിക്ക് ഒരു കൈയ്യിൽ അഞ്ചിന് പകരം ആറു വിരലുകൾ ഉണ്ട്

ഒരു ക്ലൂ തരാം, കക്ഷിക്ക് ഒരു കൈയ്യിൽ അഞ്ചിന് പകരം ആറു വിരലുകൾ ഉണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Actor childhood photo, film actress childhood photo

Guess the child actor in the photo with Rajnikanth

രജനികാന്ത് ചേർത്ത് പിടിച്ചിക്കുന്ന ഈ കുട്ടി ഇന്നൊരു ബോളിവുഡ് സൂപ്പർ താരമാണ്. ആരാണ് എന്ന് മനസ്സിലായോ, ഒരു ക്ലൂ തരാം, കക്ഷിക്ക് ഒരു കൈയ്യിൽ അഞ്ചിന് പകരം ആറു വിരലുകൾ ഉണ്ട്. മനസ്സിലായില്ലെങ്കിൽ ഒന്ന് കൂടെ തരാം. ഒരു ബോളിവുഡ് താരത്തിന്റെ മകനാണ്.

Advertisment

1986ലെ 'ഭഗവാൻ ദാദ' എന്ന ചിത്രത്തിലെ ആണ് ഈ ഫോട്ടോ. ഫോട്ടോയിൽ രജനികാന്തിനൊപ്പം ഉള്ളത് ഹൃതിക് റോഷൻ ആണ്. അദ്ദേഹത്തിന്റെ അച്ഛൻ രാകേഷ് റോഷൻ നിർമ്മിച്ച് ചെയ്തു അഭിനയിച്ച ചിത്രമാണ് 'ഭഗവാൻ ദാദ'. ഈ ചിത്രത്തിൽ രജനികാന്തിന്റെ മകന്റെ വേഷത്തിലാണ് ഹൃതിക് എത്തിയത്.

ശ്രീദേവി, ടീന മുനിം, ഡാനി ടെൻസോങ്‌പ എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രം സംവിധാനം ചെയ്തത് ജെ ഓം പ്രകാശ്.

Advertisment

49 വയസ്സുള്ള ഹൃത്വിക് റോഷൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്‌. അഭിനയത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നൃത്തവൈദഗ്ധ്യവും പേര് കേട്ടതാണ്. ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് , അതിൽ നാലെണ്ണം മികച്ച നടനുള്ളതാണ്.

'കഹോ നാ… പ്യാർ ഹേ,' 'ഫിസ,' 'മിഷൻ കശ്‍മീർ,' 'ഭി ഖുഷി കഭി ഗം…,' 'കോയി… മിൽ ഗയ ,' 'ധൂം 2 ,' എന്നിങ്ങനെ അനേകം ഹിറ്റ് ചിത്രങ്ങൾ താരത്തിന്റെ ക്രെഡിറ്റിൽ ഉണ്ട്.

Rajnikanth Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: