/indian-express-malayalam/media/media_files/2026/01/20/the-bluff-ott-2026-01-20-17-14-54.jpg)
The Bluff OTT: ദ ബ്ലഫ് ഒടിടി
The Bluff OTT: അത്യുഗ്രൻ ആക്ഷൻ രംഗങ്ങളുമായി വീണ്ടും പ്രിയങ്ക. ബ്ലഡി മേരി' എന്ന് വിളിക്കപ്പെടുന്ന എർസെൽ ബോഡൻ എന്ന കരുത്തുറ്റ കഥാപാത്രമായാണ് താരം എത്തുന്നത്. പ്രിയങ്ക ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം 'ദ ബ്ലഫി'ൻ്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലാകെ. ജോ ബല്ലാറിനിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Also Read: ശ്രീ അയ്യപ്പൻ ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?
പത്തൊൻപതാം നൂറ്റാണ്ടിലെ കരീബിയൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ആക്ഷൻ ത്രില്ലർ, തന്റെ ക്രൂരമായ ഭൂതകാലം ഉപേക്ഷിച്ച് സമാധാനപരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് പറയുന്നത്. എന്നാൽ പഴയ ശത്രുക്കൾ തന്റെ കുടുംബത്തെ വേട്ടയാടാൻ എത്തുന്നതോടെ അവൾക്ക് വീണ്ടും ആയുധമെടുക്കേണ്ടി വരുന്നു. തന്റെ മകളെയും കുടുംബത്തെയും സംരക്ഷിക്കാനായി എന്ത് സാഹസികതയ്ക്കും മുതിരുന്ന 'ബ്ലഡി മേരി'യെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്.
Also Read: അനശ്വര രാജന്റെ ചാമ്പ്യൻ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
ടെമുറ മൊറിസോൺ, കാൾ അർബ, ഇസ്മയ്ൽ ക്രൂസ് കോർഡോവ, സഫിയ ഒകലെയ് ഗ്രീൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രിയങ്ക ചോപ്രയുടെ പർപ്പിൾ പെബിൾ പിക്ചേഴ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആഗോളതലത്തിൽ വലിയ റിലീസിനായി ഒരുങ്ങുന്ന 'ദി ബ്ലഫ്', പ്രിയങ്കയുടെ ഹോളിവുഡ് കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
Also Read: രണ്ടാം മുഖം ഒടിടിയിൽ, എവിടെ കാണാം?
ദ ബ്ലഫ് ഒടിടി: The Bluff OTT
ആമസോൺ എംജിഎം സ്റ്റുഡിയോസും റൂസ്സോ ബ്രദേഴ്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഫെബ്രുവരി 25-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ നേരിട്ട് റിലീസ് ചെയ്യും.
Read More: ഭഭബ ഒടിടിയിലെത്തി, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us