scorecardresearch

അവസാന ഗാനം പുറത്തിറക്കാന്‍ ബീറ്റില്‍സ്; സാധ്യമാകുന്നത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ

1960-കളില്‍ തരംഗമായിരുന്ന ബാന്‍ഡിലെ അംഗമായിരുന്ന പോള്‍ മക്കാർട്ട്നിയാണ് ഇക്കാര്യം അറിയിച്ചത്

1960-കളില്‍ തരംഗമായിരുന്ന ബാന്‍ഡിലെ അംഗമായിരുന്ന പോള്‍ മക്കാർട്ട്നിയാണ് ഇക്കാര്യം അറിയിച്ചത്

author-image
Entertainment Desk
New Update
Paul McCartney, The Beatles

Photo: Facebook/ Paul McCartney

ലണ്ടണ്‍: 1960-കളില്‍ തരംഗമായിരുന്ന ദി ബീറ്റില്‍സ് ബാന്‍ഡിന്റെ അവസാന റെക്കോര്‍ഡിങ്ങ് പുറം ലോകത്തേക്ക് എത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പഴയ ഡെമോയില്‍ നിന്ന് ജോണ്‍ ലെനന്റെ ശബ്ദം വേര്‍തിരിച്ചെടുത്താണ് ബാന്‍ഡ് പിരിഞ്ഞതിന് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള നീക്കം. പോള്‍ മക്കാർട്ട്നിയാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

സംവിധായകൻ പീറ്റർ ജാക്സന്റെ 2021-ലെ ഡോക്യുമെന്ററി സീരീസായ "ദി ബീറ്റിൽസ്: ഗെറ്റ് ബാക്ക്" നിർമ്മിക്കുന്ന സമയത്ത് ഗായകരുടെ ശബ്ദങ്ങളെ പശ്ചാത്തല ശബ്ദങ്ങളിൽ നിന്ന് വേർതിരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിച്ചതായി മക്കാർട്ട്നി ബിബിസിയോട് പറഞ്ഞു. പുതിയ ഗാനം ഈ വർഷം അവസാനം റിലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഒരു ചെറിയ കാസറ്റിൽ നിന്നും പിയാനോയിൽ നിന്നും ജോണിന്റെ ശബ്ദം പുറത്തെടുക്കാൻ ജാക്സന് കഴിഞ്ഞു," മക്കാർട്ട്നി ബിബിസി റേഡിയോയോട് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അവയെ വേർതിരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും മക്കാർട്ട്നി വ്യക്തമാക്കി.

"അവസാനത്തെ ബീറ്റിൽസ് റെക്കോർഡ് സാധ്യമാക്കാന്‍ ഞങ്ങൾ തീരുമാനിച്ചപ്പോള്‍, ജോണിന്റെ കൈവശമുണ്ടായിരുന്ന ഒരു ഡെമോ ആയിരുന്നു ഞങ്ങൾ ഉപയോഗിച്ചത്," അദ്ദേഹം പറഞ്ഞു.

Advertisment

ഡെമോയുടെ പേര് തിരിച്ചറിയാന്‍ മാക്കാര്‍ട്ട്നിക്കായില്ല. എന്നാല്‍ അത് 1978-ല്‍ ലെനന്റെ പൂര്‍ത്തീകരിക്കാത്ത പ്രണയഗാനമായ നൗ ആന്‍ഡ് ദെന്‍ ആയിരിക്കുമെന്നാണ് ബിബിസിയും മറ്റുള്ളവരും പറയുന്നത്.

ഫോര്‍ പോള്‍ എന്നെഴുതിയ കാസറ്റിലാണ് ഡെമൊ ഉള്‍പ്പെടുത്തിയിരുന്നത്. മക്കാര്‍ട്ട്നിക്ക് ലെനനിന്റെ പത്നിയാണ് യോകൊ ഓനൊയാണ് കാസറ്റ് കൈമാറിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Song

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: