scorecardresearch

കേന്ദ്ര ബിന്ദു മന്‍മോഹന്‍ സിങ്, ചുറ്റിലും സോണിയയും രാഹുലും മറ്റ് പ്രമുഖരും- ട്രെയിലര്‍

മന്‍മോഹന്‍ സിങ്ങിനെ കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയവും ചിത്രത്തില്‍ വരച്ചുകാട്ടുന്നു

മന്‍മോഹന്‍ സിങ്ങിനെ കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയവും ചിത്രത്തില്‍ വരച്ചുകാട്ടുന്നു

author-image
Entertainment Desk
New Update
കേന്ദ്ര ബിന്ദു മന്‍മോഹന്‍ സിങ്, ചുറ്റിലും സോണിയയും രാഹുലും മറ്റ് പ്രമുഖരും- ട്രെയിലര്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. യഥാര്‍ത്ഥ ജീവിതത്തിലെ രാഷ്ട്രീയ പ്രമുഖരുമായി ഏറെ സാമ്യത്തോടെയാണ് ഓരോ കഥാപാത്രങ്ങളേയും ചിത്രത്തിനായി തയ്യാറാക്കിയിട്ടുളളത്. മന്‍മോഹന്‍ സിങ്ങായി വേഷമിടുന്ന അനുപം ഖേറും മുന്‍ പ്രധാനമന്ത്രിയുടെ രൂപവും ഭാവവും അതേപടി അവതരിപ്പിക്കുന്നുണ്ട്.

Advertisment

മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാറു ആയി വേഷമിടുന്നത് അക്ഷയ് ഖന്നയാണ്. അക്ഷയ് ഖന്നയുടെ കഥാപാത്രം തന്നെ കഥ പറയുന്നതും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാം. സഞ്ജയ് ബാറുവിന്റെ ഓര്‍മ്മ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി എടുത്ത ചിത്രമായത് കൊണ്ട് തന്നെയാവാം ഇത്തരത്തിലുളള അവതരണവും.

മന്‍മോഹന്‍ സിങ്ങിനെ കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയവും ചിത്രത്തില്‍ വരച്ചുകാട്ടുന്നു. സോണിയ ഗാന്ധിയായി ജര്‍മ്മന്‍ നടി സൂസന്‍ ബെര്‍ണേട്ട് ആണ് വേഷമിടുന്നത്. വിക്രം ഗുട്ടെ സംവിധായകനാകുന്ന ആദ്യ സിനിമയാണ് ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. നേരത്തെ ഇമോഷണല്‍ അത്യാചാര്‍, ടൈം ബാരാ വെയ്റ്റ്, ബദ്മാഷിയാന്‍ എന്നീ ചിത്രങ്ങള്‍ വിക്രം ഗുട്ടെ നിര്‍മ്മിച്ചിരുന്നു. പിതാവ് രത്‌നാകര്‍ ഗുട്ടെ 2014ല്‍ മഹാഷ്ട്ര നിയമസഭയിലേയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റിരുന്നു. മഹാരാഷ്ട്രയില്‍ രത്‌നാകര്‍ ഗുട്ടെ അറിയപ്പെടുന്നത് ഛോട്ടാ മോദി എന്നാണ്.

Rahul Gandhi Manmohan Singh Sonia Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: