സിനിമകള്‍ ചോര്‍ത്തി കുപ്രസിദ്ധിയാര്‍ജിച്ച തമിഴ് റോക്കേഴ്സ് അനുപം ഖേര്‍ നായകനായ ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രം ചോര്‍ത്തി. ചിത്രം തമിഴ് റോക്കേഴ്സിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രജനീകാന്ത് ചിത്രം പേട്ടയും, അജിത് ചിത്രം വിശ്വാസവും തമിഴ് റോക്കേഴ്സ് ചോര്‍ത്തിയിരുന്നു. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍, മാരി 2, സര്‍ക്കാര്‍ എന്നിവയൊക്കെ ഇതിന് മുമ്പ് ചോര്‍ത്തി ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരുന്നു.

അനുപം ഖേര്‍ നായകനായ ചിത്രം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. അനുപം ഖേര്‍ നായകനായ ചിത്രം മോശം അഭിപ്രായമാണ് നേടിയതെങ്കിലും തരക്കേടില്ലാത്ത കളക്ഷനാണ് സ്വന്തമാക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വിവാദം കത്തിപ്പടര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസ് നേതാക്കളേയും പരിഹസിക്കാനാണ് ചിത്രം തയ്യാറാക്കിയതെന്നാണ് വിമര്‍ശനം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹൻ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ബാരു എഴുതിയ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിന് മുന്‍പ് തന്നെ ഒരുപാട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍റെ വേഷത്തിലെത്തുന്നത്. സഞ്ജയ് ബാരു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ഗുട്ടെ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ