scorecardresearch

സർവ്വം മായയിലെ ആ ഇല്ലം സെറ്റിട്ടത്; ഒരുക്കിയത് 50 ലക്ഷം രൂപയ്ക്ക്

സർവ്വം മായയിൽ പ്രഭേന്ദുവിന്റെ ഇല്ലം ഒർജിനൽ അല്ല, സെറ്റിട്ടതാണ്. പ്രൊഡക്ഷൻ ഡിസൈനർ രാജീവനും  ടീമുമാണ് ഈ മനോഹരമായ സെറ്റ് ഒരുക്കിയത്

സർവ്വം മായയിൽ പ്രഭേന്ദുവിന്റെ ഇല്ലം ഒർജിനൽ അല്ല, സെറ്റിട്ടതാണ്. പ്രൊഡക്ഷൻ ഡിസൈനർ രാജീവനും  ടീമുമാണ് ഈ മനോഹരമായ സെറ്റ് ഒരുക്കിയത്

author-image
Entertainment Desk
New Update
Sarvam Maya

സർവ്വം മായ

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘സർവ്വം മായ' ക്രിസ്മസും ന്യൂ ഇയറും പിന്നിട്ട് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിവിൻ പോളിയുടെ തിരിച്ചുവരവായി ആരാധകർ വിശേഷിപ്പിക്കുന്ന ചിത്രം ഇതുവരെ 125 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.

Advertisment

Also Read: 14 തവണ കല്യാണം കഴിച്ചു,  ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ

സർവ്വം മായയുടെ വിശേഷങ്ങളും അണിയറകഥകളുമൊക്കെ സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമാണ്. ചിത്രത്തിലെ ഇല്ലത്തിനു പിന്നിലെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  സർവ്വം മായയിൽ പ്രഭേന്ദുവിന്റെ ഇല്ലവും ഒരു പ്രധാന കഥാപാത്രമാണ്.  ഈ ഇല്ലം ഒർജിനൽ അല്ല, അര കോടി രൂപ ചെലവിൽ സെറ്റിട്ടതാണ് എന്നതാണ് മറ്റൊരു കൗതുകം.  വിജയ്, പ്രഭാസ് പടങ്ങളിൽ വർക്ക് ചെയ്ത പ്രൊഡക്ഷൻ ഡിസൈനർ രാജീവനും  ടീമുമാണ് ഈ മനോഹരമായ സെറ്റ് ഒരുക്കിയത്. 

Also Read: നരകയറിയ താടിയുമായി ദാസപ്പനും കണ്ണപ്പനും; വർഷങ്ങൾക്ക് ശേഷം അങ്ങ് തെങ്കാശിയിൽ, വൈറൽ ചിത്രം

നിവിൻ പോളി നായകനായി 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രവും, 2025 ൽ 100 കോടി നേടുന്ന  നാലാമത്തെ മലയാളം ചിത്രവുമായി സർവ്വം മായ മാറിയിരുന്നു. ഏറെക്കാലത്തിനു ശേഷം നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രത്തിൽ, റിയ ഷിബുവിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടി. 

Also Read: സെക്കൻഡ് ഹാഫ് ആണ് സാറേ ചെക്കന്റെ മെയിൻ! സന്ദീപിന് പുതിയ പേരിട്ട് സോഷ്യൽ മീഡിയ

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ഫാന്റസി ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Also Read: ഉണ്ണിയും ഗാഥയും മുതൽ മലരും ജോർജും വരെ; മലയാളി കാത്തിരുന്ന കല്യാണങ്ങൾ

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: