സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ജയസൂര്യ പറഞ്ഞു: കെപിഎസി ലളിത

മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലിൽ അഭിനയിക്കാനാണ് തനിക്കു താൽപര്യമെന്ന് കെപിഎസി ലളിത പറഞ്ഞു

KPAC Lalitha Jayasurya Thatteem Mutteem

മലയാളത്തിൽ സൂപ്പർ ഹിറ്റായി മുന്നേറുന്ന ഒരു ഹാസ്യപരമ്പരയിൽ തനിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ജയസൂര്യ പറഞ്ഞതായി നടി കെപിഎസി ലളിത. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘തട്ടീം മുട്ടീം’ എന്ന ഹാസ്യപരമ്പരയിൽ അഭിനയിക്കാനുള്ള താൽപര്യം ജയസൂര്യ പ്രകടിപ്പിച്ചതായി കെപിഎസി ലളിത ‘മഹിളാരത്ന’ത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിൽ കെപിഎസി ലളിത അഭിനയിക്കുന്നുണ്ട്.

“സിനിമാസെറ്റിലൊക്കെ ചെല്ലുമ്പോൾ പലരും തട്ടീം മുട്ടീം വിശേഷങ്ങൾ ചോദിക്കുകയും അതിൽ എനിക്കും അഭിനയിക്കണമെന്ന് പറയുന്നവരുമുണ്ട്. ഈയടുത്ത്‌ ജയസൂര്യ വരെയും ഒരു ദിവസമെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു,” കെപിഎസി ലളിത പറഞ്ഞു.

Read Also: ഹൃദയം എത്ര ശൂന്യമാണെന്ന് പലപ്പോഴും നാം തിരിച്ചറിയുന്നില്ല; സ്ത്രീകളോട് പൂർണിമയ്ക്ക് പറയാനുള്ളത്

മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലിൽ അഭിനയിക്കാനാണ് തനിക്കു താൽപര്യമെന്ന് കെപിഎസി ലളിത പറഞ്ഞു. “സിനിമയുടെ ഷൂട്ടിങ് തിരക്കുള്ളതുകൊണ്ട് തട്ടീം മുട്ടീം പരമ്പരയിൽ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി നടക്കുന്ന പരമ്പരയാണിത്. ഇപ്പോഴും വളരെ നന്നായി മുന്നോട്ടു പോകുന്നതിൽ വലിയ സന്തോഷമുണ്ട്. ” കെപിഎസി ലളിത അഭിമുഖത്തിൽ പറഞ്ഞു.

കെപിഎസി ലളിതക്കു പുറമേ മഞ്ജു പിള്ള, ജയകുമാർ, ഷാലു കുര്യൻ, ഭാഗ്യലക്ഷ്‌മി തുടങ്ങിയ താരങ്ങളും ‘തട്ടീം മുട്ടീം’ എന്ന ജനകീയ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. കുടംബ പ്രേക്ഷകരുടെ ഇഷ്‌ട പരമ്പരകളിൽ ഒന്നാണ് ‘തട്ടീം മുട്ടീം’.

 

 

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thatteem mutteem serial jayasurya kpac lalitha

The moderation of comments is automated and not cleared manually by malayalam.indianexpress.com