Thattassery Koottam OTT: സന്തോഷ് എച്ചിക്കാനത്തിൻെറ തിരക്കഥയിൽ ഗ്രാൻഡ് പ്രൊഡക്ഷൻസ് അവതരിപ്പിച്ച ‘തട്ടാശ്ശേരി കൂട്ടം’ ഒടിടിയിലെത്തി. സീ 5ലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നടൻ ദിലീപിൻെറ സഹോദരൻ അനൂപ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
അർജുൻ അശോകൻ, ഗണപതി, ഉണ്ണി രാജൻ പി ദേവ്, അനീഷ് ഗോപാൽ, ഹരികൃഷ്ണൻ, വിജയരാഘവൻ, ശ്രീലക്ഷ്മി, ഷൈനി ടി രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിതിൻ, എഡിറ്റിങ്ങ് വി സാജൻ എന്നിവർ നിർവ്വഹിക്കുന്നു.
ഒക്ടോബർ 11 നാണ് ‘തട്ടാശ്ശേരി കൂട്ടം’ തിയേറ്ററുകളിൽ റിലീസിനെത്തിയത്.