ഡബ്മാഷിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. അതിനും മുമ്പ് അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചു അമ്മ താരാ കല്യാണ്‍.

സൗഭാഗ്യയുടെ ഡബ്മാഷുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കൃത്യമായ ഭാവങ്ങളും ടൈമിങ്ങുമാണ് സൗഭാഗ്യയുടെ ഏറ്റവും വലിയ പ്രത്യേകത. സലിംകുമാറിനെ വരെ എത്ര കൂളായാണ് സൗഭാഗ്യ അവതരിപ്പിക്കാറ്.

ഇടയ്ക്ക് അമ്മയും മകളും ഒരുമിച്ച് ഡബ്മാഷുകളുമായി ഇറങ്ങാറുണ്ട്. സുകുമാരിയും ദിലീപും ഒന്നിച്ചുള്ള രംഗങ്ങളൊക്കെ വളരെ രസകരമായി ഇരുവരും അവതരിപ്പിക്കാറുണ്ട്. ഇടയ്ക്ക് ഡാന്‍സുമായും എത്താറുണ്ട് ഈ അമ്മയും മകളും. ഇത്തവണ രണ്ടു പേരും എത്തിയിരിക്കുന്നത് ഒരു കിടിലം ഡാന്‍സ് പെര്‍ഫോമന്‍സുമായാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ