സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് നര്‍ത്തകിയും അഭിനേത്രിയുമായ താര കല്യാൺ. മകള്‍ സൗഭാഗ്യയുടെ വിവാഹ സമയത്ത് എടുത്ത വീഡിയോയിലെ ഒരു രംഗം മോശമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് താര കല്യാൺ രംഗത്തുവന്നത്. ആ സ്റ്റില്‍ പോസ്റ്റ് ചെയ്തയാളെയും അത് പ്രചരിപ്പിച്ചവരെയും താൻ വെറുക്കുന്നതായി പൊട്ടിക്കരഞ്ഞു കൊണ്ട് താര പറഞ്ഞു.
‘‘സമൂഹമാധ്യമങ്ങളിൽ എന്നെക്കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. കുറേ പേർ അത് ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ ബാക്ഗ്രൗണ്ട് നിങ്ങൾക്കറിയാമോ?.
എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ട് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയ കല്യാണം. ആ കല്യാണത്തിനിടയ്ക്ക് എപ്പോഴോ ഒരു അവസരത്തിലുണ്ടായ ഒരു വീഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് പോസ്റ്റ് ചെയ്ത മഹാനോട് ചോദിക്കട്ടെ, നിന്റെയൊക്കെ മനസ്സ് കല്ലാണോ. നിനക്കുമില്ലേ വീട്ടിൽ അമ്മ. നിന്നെ ഇങ്ങനെയാണോ വളർത്തിയത്. ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് ഒരിക്കലും പൊറുക്കില്ല. നിന്നെ പ്രസവിച്ച അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെ.
സമൂഹമാധ്യമങ്ങൾ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷേ, ഇത്തരം കാര്യങ്ങൾ ചെയ്യരുത്. അത് പലരുടെയും ഹൃദയഭേദകമാണ്. എന്നെയും എന്റെ ആത്മാവിനെയും വേദനിപ്പിച്ചത് നിങ്ങൾക്ക് സന്തോഷമാണെങ്കിൽ അത് തെറ്റാണ്. നിങ്ങൾക്ക് സന്തോഷം കണ്ടു പിടിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
ഇത് പോസ്റ്റ് ചെയ്തയാളോടും പ്രചരിപ്പിച്ചവരോടും കമന്റ് ചെയ്ത് ആഘോഷിച്ചവരോടും ഞാൻ പറയട്ടെ, നിങ്ങളെ ഞാൻ വെറുക്കുന്നു. സ്ത്രീയാണെന്ന പരിഗണന കൊടുക്കാൻ പഠിക്ക്. നിങ്ങളെപ്പോലെ തന്നെ ഫീലിങ്സുളള ആൾക്കാരാണ് ഞങ്ങൾ കലാകാരന്മാരും. ഒരു അമ്മയാണ് ഞാൻ. എന്റെ മകളുടെ കല്യാണത്തിനെടുത്ത ഫൊട്ടോയാണ് നിങ്ങളിങ്ങനെ ചെയ്തത്. ഈ ജന്മത്തിൽ നിങ്ങളോട് ഞാൻ പൊറുക്കില്ല’’ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരയുടെ വാക്കുകള്‍ ഇങ്ങനെ.
Read Here: സൗഭാഗ്യ- അര്‍ജുന്‍ വിവാഹചിത്രങ്ങൾ കാണാം
View this post on Instagram
ഫെബ്രുവരി 20 നായിരുന്നു താര കല്യാണിന്റെ മകൾ സൗഭാഗ്യയുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് തമിഴ് ബ്രാഹ്മണ രീതിയിലുള്ള ആചാരപ്രകാരമായിരുന്നു അർജുൻ സോമശേഖരനുമായുളള സൗഭാഗ്യയുടെ വിവാഹചടങ്ങുകള്‍.
Read Here: നന്ദി അമ്മേ, ആഗ്രഹിച്ചത് നടത്തിത്തന്നതിന്: വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കു വച്ച് സൗഭാഗ്യ വെങ്കിടേഷ്
അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലായത്. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.