സിംഗിൾ മദർ, എന്റെ സിങ്കപ്പെണ്ണ്; പ്രതിസന്ധികളിൽ തളരാത്ത അമ്മയ്ക്ക് മകളുടെ സല്യൂട്ട്

തന്റെ ഹൽദി ചടങ്ങിൽ നൃത്തം ചെയ്യുന്ന താരകല്യാണിന്റെ ചിത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്

sowbhagya venkitesh, Thara kalyan

അപ്രതീക്ഷിതമായ വിയോഗങ്ങളിൽ തളർന്നു പോവുന്നവരെ, ജീവിതം തന്നെ കൈവിട്ടുപോവുന്നവരെ ഒന്നു കണ്ണോടിച്ചാൽ ചുറ്റും കാണാം. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത മരണങ്ങളിൽ തനിച്ചാവുമ്പോഴും മനകരുത്തോടെ മുന്നോട്ടുപോവുന്നവരുമുണ്ട്. സിനിമ സീരിയൽ താരവും നർത്തകിയുമായ താരാ കല്യാണും അത്തരം പ്രതിസന്ധികളിലൂടെ കടന്നുവന്ന വ്യക്തിയാണ്. 2017 ജൂലൈ 30നാണ് താരയുടെ ഭർത്താവും നടനുമായ രാജാറാം മരിക്കുന്നത്. അച്ഛന്റെ അഭാവത്തിലും തന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി പൂർത്തീകരിച്ച അമ്മയെ അഭിനന്ദിക്കുകയാണ് മകളും ടെലിവിഷൻ അവതാരകയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്.

സിങ്കപ്പെണ്ണ് എന്നാണ് സൗഭാഗ്യ അമ്മ താരയെ വിശേഷിപ്പിക്കുന്നത്. തന്റെ ഹൽദി ചടങ്ങിൽ നൃത്തം ചെയ്യുന്ന താരകല്യാണിന്റെ ചിത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്. “വധുവിന്റെ അമ്മ, സിംഗിൾ മദർ, എന്റെ സിങ്കപ്പെണ്ണ് തന്റെ സന്തോഷം ആഘോഷിച്ചപ്പോൾ,” എന്നാണ് ചിത്രത്തിന് സൗഭാഗ്യ നൽകിയ അടിക്കുറിപ്പ്.

Check out Sowbhagya-Arjun Wedding Photos and Video Here: സൗഭാഗ്യ-അര്‍ജുന്‍ വിവാഹം നടന്നു: ചിത്രങ്ങള്‍, വീഡിയോ

 

View this post on Instagram

 

When bride’s mom, single mother, my singappennu @tharakalyan celebrating her joy

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

സമൂഹമാധ്യമങ്ങളുടെയും പ്രിയപ്പെട്ട ജോഡികളാണ് ഈ അമ്മയും മകളും. താരയും സൗഭാഗ്യയും ഒന്നിച്ചുള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും ഏറെ ആരാധകരുണ്ട്. നൃത്തവേദികളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷ്യപ്പെടാറുണ്ട്.

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

my soulmate

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

6M in Tik Tok @tharakalyan

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

ഡബ്സ്മാഷ് താരം കൂടിയായ സൗഭാഗ്യ വെങ്കിടേഷും അർജ്ജുന്‍ സോമശേഖരും വിവാഹാഘോഷ തിരക്കുകളിലാണ് താരാ കല്യാൺ ഇപ്പോൾ. ഇന്നും നാളെയുമായി ഗുരുവായൂരിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടക്കുന്നത്. തമിഴ് ബ്രാഹ്മണരീതിയിലാണ് വിവാഹം. മെഹന്ദി ചടങ്ങിന്റെയും ഹൽദിയുടെയും ചിത്രങ്ങളും സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

Read more: മണവാട്ടിയായി സൗഭാഗ്യ; ഹൽദി ചിത്രങ്ങൾ

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.

അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലായത്. ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തുകയാണ് അർജുൻ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thara kalyan daughter sowbhagya venkitesh haldi photos

Next Story
കപിൽ ദേവിനെയും ഭാര്യ റോമിയേയും ഓർമിപ്പിക്കുന്ന ലുക്കിൽ ദീപികയും രൺവീറുംdeepika padukone, ദീപിക പദുകോൺ, രൺവീർ സിങ്ങ്, ranveer singh, 83, deepika padukone 83, 83 movie
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express