Releasing this Friday, ‘Thanneer Mathan Dinangal’, ‘Chila Newgen Nattuvisheshangal’, ‘Mafidona’, ‘Thangabhasmakuriyitta Thampuratti’,  ‘Oru Deshavishesham’, ‘Dear Comrade’:  ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘ ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’, ‘മാഫിഡോണ’, ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ‘ഒരു ദേശവിശേഷം,’ ‘ഡിയർ കോമ്രേഡ്’ എന്നിങ്ങനെ ആറു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്

വിനീത് ശിനിവാസൻ, മാത്യു (കുമ്പളങ്ങി നൈറ്റ്സ് ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എ.ഡി.ഗിരിഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’. ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘അള്ള് രാമേന്ദ്രൻ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ എ.ഡി.ഗിരിഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്ന് നിർമ്മിക്കന്ന ചിത്രം പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും പ്രശ്നങ്ങളുമൊക്കെയാണ് വിഷയമാക്കുന്നത്. ജോമോൻ’ ടി.ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഏ.ഡി.ഗിരീഷും, ഡിനോയും ചേർന്നാണ്. സംഗീതം ജസ്റ്റിൻ വർഗീസ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

Read more: ജാതിക്കാ തോട്ടത്തിലെ സുന്ദരനും സുന്ദരിയും: ‘തണ്ണീർമത്തൻ ദിനങ്ങൾ’ വിശേഷങ്ങളുമായി മാത്യുവും അനശ്വരയും

Vijay Deverakonda in Dear Comrade

വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ‘ഡിയര്‍ കോമ്രേഡും’ നാളെ തിയേറ്ററുകളിലെത്തുകയാണ്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ‘ടാക്‌സിവാല’യ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.

മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ (cvm), യഷ് രങ്കിനേനി എന്നിവർ നിർമ്മിച്ച് ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിയർ കോമ്രേഡ്’. E4 എന്റെർറ്റൈന്മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്.

‘നോവൽ’, ‘മൊഹബത്ത്’, ‘മൈ ബോസ്’, ‘ജിലേബി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’. ചിത്രം സംവിധാനം ചെയ്യുന്നതും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെ. എസ്.എൽ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ.

പുതുമുഖമായ അഖില്‍ പ്രഭാകർ, ശിവകാമി അനന്തനാരായണന്‍, സോനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങൾ ചിത്രത്തിലുണ്ട്.

പോള്‍ വടക്കന്‍ സംവിധാനം ചെയ്യുന്ന ‘മാഫി ഡോണ’യും നാളെ തിയേറ്ററുകളിലെത്തുകയാണ്. മക്ബൂല്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍. ശ്രീവിദ്യ നായര്‍ നായികയായെത്തുന്നു. ജോഷി മുരിങ്ങൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഭഗത്‌മാനുവൽ, അർജ്ജുൻ, ദേവികനമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുജൻ ആരോമൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’. ജോഷി മുരിങ്ങൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . ജൂബില്‍ രാജന്‍ പി ദേവ്, ശരണ്‍, കിരണ്‍ രാജ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ .

ഡോ സത്യാനാരായണൻ ഉണ്ണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു ദേശവിശേഷം.’ ആര്യചിത്ര ഫിലിംസിന്റെ ബാനറിൽ കെ ടി രാമകൃഷ്ണനും കെടി അജയനുമാണ് നിർമ്മാതാക്കൾ. പോരൂർ ഉണ്ണികൃഷ്ണൻ, കല്പാത്തി ബാലകൃഷ്ണൻ, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook