തന്മാത്രയിൽ മോഹൻലാലിന്റെ മകൻ; ഇന്ന് ടൊവിനോ ചിത്രത്തിന്റെ തിരക്കഥാകൃത്ത്

ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് ഈ ചെറുപ്പക്കാരൻ

Arjunlal. Arjun Lal, Thanmathra, Thanmathra fame Arjun Lal

മലയാളികൾക്ക് മറക്കാനാവാത്ത ഒരു ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’. അൽഷിമേഴ്സ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോവുന്ന രമേശൻ നായരുടെയും കുടുംബത്തിന്റെയും കഥ പ്രേക്ഷകരുടെ കണ്ണുനിറച്ച ഒന്നായിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായർ എന്ന കഥാപാത്രത്തിന്റെ മകനായി എത്തിയത് അർജുൻ ലാൽ ആയിരുന്നു. ചിത്രത്തിലെ​ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിൽ സ്പെഷൽ ജൂറി പരാമർശവും അർജുൻ നേടി.

കൊരട്ടി സ്വദേശിയായ അർജുൻ നല്ലൊരു ഡാൻസർ കൂടിയാണ്. തന്മാത്രയ്ക്ക് ശേഷം ഏറെ അവസരങ്ങൾ തേടിയെത്തിയെങ്കിലും പഠനം പൂർത്തിയാക്കാനായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അർജുൻ. ചാലക്കുടിയിലും ദുബായിലും ബാംഗ്ലൂരിലുമായി തന്റെ പഠനം പൂർത്തിയാക്കിയ അർജുൻ ബാംഗ്ലൂരിൽ നിന്ന് എംബിഎയും നേടി. തന്മാത്ര കഴിഞ്ഞ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശാബ്ലാക്ക് ​എന്നൊരു സിനിമയിലും അർജുൻ അഭിനയിച്ചിരുന്നു. ബാംഗ്ലൂരിലെ പരസ്യ കമ്പനിയുടെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു ഈ ചെറുപ്പക്കാരൻ.

ഇപ്പോഴിതാ, വെള്ളിത്തിരയിലേക്ക് അർജുൻ വീണ്ടുമെത്തുകയാണ്. ഇത്തവണ നടനായല്ല, തിരക്കഥാകൃത്ത് ആയാണ് അർജുന്റെ വരവ്. ടൊവിനോ തോമസിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളാണ് അർജുൻ. ഷറഫ് – സുഹാസ് എന്നിവർക്കൊപ്പം ചേർന്നാണ് അർജുൻ തിരക്കഥയെഴുതിയത്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ അർജുനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more: അച്ഛനൊപ്പമിരിക്കുന്ന ഈ പയ്യൻ ഇന്ന് മലയാള സിനിമയിലെ ചുള്ളൻ നടൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thanmathra actor arjun lal latest photos

Next Story
അഹാന സംവിധായികയാവുന്നു; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി താരംAhaana Krishna, Ahaana Krishna birthday, Ahaana Krishna directorial debut, Ahaana Krishna age, Ahaana Krishna birthday cake, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video
The moderation of comments is automated and not cleared manually by malayalam.indianexpress.com