scorecardresearch

Thankam OTT: 'തങ്കം' ഒടിടിയിലേക്ക്

Thankam OTT:ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം തങ്കം ഒടിടിയിലേക്ക്

Thankam OTT:ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം തങ്കം ഒടിടിയിലേക്ക്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thankam, OTT, Biju Menon

Thankam OTT: സഫീത്ത് അറാഫദ് സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'തങ്കം'. ജനുവരി 26നു തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ഫെബ്രുവരി 20 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ഭാവന സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവസാൻ, ബിജു മേനോൻ, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്‌തത്.

Advertisment

'തങ്കം' പേര് സൂചിപ്പിക്കും പോലെ തന്നെ സ്വർണത്താൽ നയിക്കപ്പെടുന്ന കഥയാണ്. കണ്ണൻ, മുത്തു എന്നീ സുഹൃത്തുക്കളുടെ ആത്മബന്ധമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്.

തൃശ്ശൂരിലെ ചെറുകിട സ്വർണ ഏജന്റുമാരായ ഇവർ വളരെ അപകടകരമായ രീതിയിൽ താഴെക്കിടയിൽ നിന്നു പ്രവർത്തിച്ചു ജീവിതത്തെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നവരാണ്. ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു യാത്രയിലേക്കും പിന്നീട് കുറ്റാന്വേഷണത്തിലേക്കും സിനിമ സഞ്ചരിക്കുന്നു.

ശ്യാം പുഷ്‌കർ ആണ് 'തങ്ക'ത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കിയിക്കുന്നത് ബിജിബാൽ. ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

Advertisment
Biju Menon Vineeth Sreenivasan OTT Aparna Balamurali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: