scorecardresearch

Thamma OTT: പേടിപ്പിക്കാൻ രശ്മികയും ആയുഷ്മാൻ ഖുറാനയും; തമ ഒടിടിയിലെത്തി

Thamma OTT Release Date: സ്ത്രീ, മുഞ്ജ്യ, ഭേഡിയ, സ്ത്രീ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം മഡോക് ഹൊറർ - കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് തമ

Thamma OTT Release Date: സ്ത്രീ, മുഞ്ജ്യ, ഭേഡിയ, സ്ത്രീ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം മഡോക് ഹൊറർ - കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് തമ

author-image
Entertainment Desk
New Update
Thamma OTT

Thamma OTT

Thamma OTT Release Date, Platform: മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'തമ.' രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ലോകമെമ്പാടുമായി തമ നൂറു കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

Advertisment

സ്ത്രീ, മുഞ്ജ്യ, ഭേഡിയ, സ്ത്രീ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന മഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് തമ. നവാസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ, ഫൈസൽ മാലിക്, ഗീത അഗർവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read: മമ്മൂട്ടിയുടെ അതിഭീകര വില്ലനിസം, പക്ഷേ മേക്കിംഗിൽ പാളി; കളങ്കാവൽ, റിവ്യൂ

ആധുനിക ഡൽഹിക്കും പുരാതന വിജയനഗരത്തിനും ഇടയിലുള്ള രണ്ട് കാലഘട്ടങ്ങളിലൂടെ വ്യാപിച്ചുകിടക്കുന്ന ഹൊറർ കോമഡി പ്രണയകഥയാണ് താമ. വിജയനഗരത്തിലെ വാമ്പയറുകളുമായി ബന്ധപ്പെട്ട പര്യവേക്ഷണം നടത്തുന്ന ചരിത്രകാരനായാണ് ആയുഷ്മാൻ ഖുറാന ചിത്രത്തിൽ എത്തുന്നത്. മുഞ്ജ്യ സംവിധാനം ചെയ്ത ആദിത്യ സർപോത്ദാർ ആണ് ഈ ചിത്രത്തിന്റെയും സംവിധാനം. ദിനേശ് വിജൻ, അമർ കൗശിക് എന്നിവർ ചേർന്നാണ് നിർമാണം.

Also Read: അയ്യപ്പനും കോശിയുമായി മോഹൻലലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ; വീഡിയോ

Thamma OTT : തമ ഒടിടി 

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് തമ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Read Moreഎക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

Bollywood OTT Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: