Thambi Movie Release: ഭര്‍ത്താവ് സൂര്യയേക്കാള്‍ ഒരുമിച്ചു ജോലി ചെയ്യാന്‍ എളുപ്പം ഭര്‍ത്താവിന്റെ അനുജന്‍ കാര്‍ത്തിയുമായെന്ന് നടി ജ്യോതിക. ഇരുവരും ഒന്നിച്ചു അഭിനയിച്ച് ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന ‘തമ്പി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക മനസ് തുറന്നത്.
“ഇതാദ്യമായാണ് ഞാനും കാര്‍ത്തിയും ഒരുമിച്ച് അഭിനയിക്കുന്നത്. വളരെ എളുപ്പമായിരുന്നു അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍. സൂര്യയുമായി ചേര്‍ന്നഭിനയിക്കുമ്പോള്‍ എല്ലാ ദമ്പതികളും ചെയ്യുന്ന പോലെ തന്നെ ഞങ്ങള്‍ വഴക്കിട്ടു കൊണ്ടിരിക്കും,” ജ്യോതിക പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘തമ്പി’ സ്വന്തം വീട്ടില്‍ പെരുമാറുന്നത് പോലെയുള്ള അനുഭവങ്ങളാണ് തനിക്ക് സമ്മാനിച്ചതെന്ന് കാര്‍ത്തി.
“സിനിമയില്‍ ഞാനും ജോ ചേട്ടത്തിയും എപ്പോഴും വഴക്കു കൂടുന്നവരാണ്. പക്ഷേ അവര്‍ കൂട്ടാവുമ്പോഴൊക്കെ മനോഹരമായ നിമിഷങ്ങളാണ്. ശരവണന്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. വളരെ ഫണ്ണിയായ കഥാപാത്രമാണ്. എനിക്കും ചേട്ടത്തിയ്ക്കും അര്‍ഹമായ പരിഗണന സിനിമയില്‍ നല്‍കിയതിനു ജീത്തു സാറിനോട് നന്ദി പറയുന്നു,” കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
Read Karthi, Jyothika, Jeethu Joseph interview on ‘Thambi’: Indianexpress.com catches up with Jyotika, Karthi and Jeethu Joseph as they discuss Thambi.