scorecardresearch

ഇതെവിടെ പോവുന്നെന്ന് ലുക്മാൻ, ഒന്ന് കുളിച്ചിട്ട് വരാമെന്ന് ടൊവിനോ; സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളി തല്ലുമാല താരങ്ങൾ

സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളി തല്ലുമാല താരങ്ങൾ. നിങ്ങൾ രണ്ടാളും പോസ്റ്റിട്ട് തല്ലി തീർക്കുവാണോ എന്നാണ് ടൊവിനോയോടും ലുക്മാനോടും ആരാധകരുടെ ചോദ്യം

ഇതെവിടെ പോവുന്നെന്ന് ലുക്മാൻ, ഒന്ന് കുളിച്ചിട്ട് വരാമെന്ന് ടൊവിനോ; സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളി തല്ലുമാല താരങ്ങൾ

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. യൂത്തിനെ ലക്ഷ്യമിട്ട്, വളരെ കളർഫുളായി ഒരുക്കിയിരിക്കുന്ന ഒരു പക്ക കൊമേഷ്യൽ എന്റർടെയിനറാണ് ചിത്രം. വിവിധ തരം അടികളും അതിനു പിന്നിലെ കാരണങ്ങളും അടിയ്ക്കുള്ള ബദൽ അടികളുമൊക്കെയായി മൊത്തത്തിൽ ‘അടിയോടടി’യാണ് ചിത്രം.

മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്. വസീമിന്റെയും പറഞ്ഞു തയ്പ്പിച്ചതു പോലെ കൃത്യമായി അവന്റെ ജീവിതത്തിലേക്ക് തന്നെ എത്തിച്ചേർന്ന നാലു സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കൂടെ കഥയാണ് ‘തല്ലുമാല’.

ചിത്രത്തിൽ വസീമിന്റെ സുഹൃത്ത് ജംഷിയായി എത്തുന്നത് ലുക്മാൻ അവറാൻ ആണ്. ചിത്രം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിലും ട്രോളുകളാൽ പരസ്പരം ഏറ്റുമുട്ടുകയാണ് ടൊവിനോയും ലുക്മാനും. പരസ്പരം ചെക്ക് വച്ചു കൊണ്ടുള്ള ഇരുവരുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ വൈറലാവുന്നത്.

‘ഇതെവിടെ പോണു,’ എന്ന ക്യാപ്ഷനോടെ ടൊവിനോയെ ഇടിച്ചു പറത്തുന്ന ചിത്രമാണ് ലുക്മാൻ ഷെയർ ചെയ്തിരിക്കുന്നത്. ‘ഒന്ന് കുളിച്ചിട്ട് വരാം. ഓകെ ബായ്,” എന്നാണ് ചിത്രത്തിനു താഴെ ടൊവിനോ കമന്റ് ചെയ്തിരിക്കുന്നത്. പാത്തുന്നെ വിളിക്കാൻ പോവുവാ, അല്ല ജംഷ്യേ എന്താപ്പോ അന്റെ മൈൻഡ് എന്നിങ്ങനെ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

“എന്റെല് ഒരു ഐറ്റം ഉണ്ട്. ഇടട്ടേ?,” എന്ന് പോസ്റ്റിനു താഴെ ലുക്മാനോട് ചോദിച്ച ടൊവിനോ, ചിത്രീകരണത്തിനിടയിലെ രസകരമായൊരു വീഡിയോ കൂടി ഷെയർ ചെയ്തിട്ടുണ്ട്. “ഫാൻ പോലെ കറങ്ങണിണ്ടല്ലാ???,” എന്നാണ് ലുക്മാനെ ഇടിക്കുന്ന വീഡിയോ ഷെയർ ചെയ്തുകൊണ്ട് ടൊവിനോ ചോദിക്കുന്നത്.

നിങ്ങൾ രണ്ടാളും പോസ്റ്റിട്ട് തല്ലി തീർക്കുവാണോ എന്നാണ് ആരാധകരുടെ കമന്റ്.

ഇതിനു മുൻപും സമാനമായ ഫൺ മൂഡിലുള്ള പോസ്റ്റുകൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. വ്ളോഗർ ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, സ്വാതി ദാസ് പ്രഭു, അദ്രി ജോ, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Thallumaala fun videos and trolls by tovino thomas lukman avaran