ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് കുഴപ്പിച്ച ആ മിടുക്കി പ്രീസ്റ്റിൽ മമ്മൂട്ടിക്കൊപ്പം എത്തിയപ്പോൾ

ജോർജിന്റേയും ജിജിയുടേയും ഇംഗ്ലീഷ് മീഡിയംകാരി മകളെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല

Thalayanamanthram, തലയണമന്ത്രം, The Priest, ദി പ്രീസ്റ്റ്, Child Artist, Sindhu Varma, iemalayalam, ഐഇ മലയാളം

സത്യൻ അന്തിക്കാട് ചിത്രമായ തലയണമന്ത്രത്തിൽ’ ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ആ ഇംഗ്ലീഷ് മീഡിയംകാരി പെൺകുട്ടി, ജോർജിന്റേയും ജിജിയുടേയും മകളെ, മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. ആ പെൺകുട്ടി എവിടേയും പോയിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആ പെൺകുട്ടിയെ നമ്മൾ കണ്ടിരുന്നു. മമ്മൂട്ടി ചിത്രം പ്രീസ്റ്റിൽ സിസ്റ്റർ മഗ്ദലിന്റെ വേഷത്തിലാണ് സിന്ധു വർമ എന്ന ആ കലാകാരി പ്രത്യക്ഷപ്പെട്ടത്.

വി.ആർ.ഗോപിനാഥ് സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ദേവസ്പർശം എന്ന ചിത്രത്തിലും, രമേഷ് പിഷാരടിയുടെ ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മിയായും സിന്ധു വർമയെ നമ്മൾ കണ്ടിട്ടുണ്ട്. ടിവി സീരിയലുകളിലും സിന്ധു വേഷമിട്ടിട്ടുണ്ട്.

നടൻ ജഗന്നാഥവർമ്മയുടെ മകനും സിനിമാ- മിനിസ്‌ക്രീൻ താരവുമായ മനുവർമ്മയുടെ ഭാര്യ കൂടിയാണ് സിന്ധു വർമ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thalayanamanthram child artist in mammoottys the priest

The moderation of comments is automated and not cleared manually by malayalam.indianexpress.com