സിനിമയ്ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ശ്രീനിവാസൻ തിരക്കഥയും സം‌വിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനും അതുപോലൊരു കഥാപാത്രമാണ്.

ദിനേശന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറഞ്ഞത്. ദിനേശന്റെ സംഭാഷണങ്ങളും ചെയ്തികളുമെല്ലാം ഇന്നും മലയാളികളെ ചിരിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാവാം ഇന്നും ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നു കൂടിയാണ് തളത്തിൽ ദിനേശൻ.

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ

ചിത്രത്തിൽ സുന്ദരിയായ ഭാര്യ ശോഭയ്ക്ക് ഒപ്പം ഫോട്ടോയെടുക്കാനുള്ള ദിനേശന്റെ തത്രപ്പാടുകൾ എന്നും ചിരിയുണർത്തുന്ന സീനുകളിൽ ഒന്നാണ്. ആ കുടുംബഫോട്ടോയുടെ പുതിയൊരു ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. ചിത്രത്തിൽ ശോഭയും ദിനേശനും കുറച്ചുകൂടി ചെറുപ്പമാണ്. ദിനേശന്റെ നോട്ടത്തിനു മാത്രം അന്നുമില്ല വ്യത്യാസം. “സ്കൂളിൽ പഠിക്കുമ്പോൾതന്നെ നോട്ടമിട്ടതാ.. തളത്തിൽ ദിനേശൻ ഇഷ്ട്ടം,” എന്ന കമന്റോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. അജ്മൽ ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

‘വടക്കുനോക്കിയന്ത്ര’വും തളത്തിൽ ദിനേശനും അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ശ്രീനിവാസന്റെ മകൻ ധ്യാൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’യോട് ബന്ധപ്പെട്ടായിരുന്നു. അച്ഛന്റെ വിഖ്യാതചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് തന്നെയാണ് തന്റെ ആദ്യ സംവിധാനസംരംഭത്തിലെ കഥാപാത്രങ്ങൾക്കും ധ്യാൻ നൽകിയത്. ദിനേശൻ ആയി നിവിൻ പോളിയും ശോഭയായി നയൻതാരയും എത്തിയ ചിത്രമായിരുന്നു ‘ലവ് ആക്ഷൻ ഡ്രാമ’.

Read more: Love Action Drama, What we know so far: ദിനേശനും ശോഭയും അവരുടെ പ്രണയവുമായി ‘ലവ് ആക്ഷൻ ഡ്രാമ’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook