ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങിലാണ് ഇളയദളപതി വിജയ്നെ ആരാധകർ ഏറ്റവും ഒടുവിൽ കണ്ടത്. എന്നാൽ ഇപ്പോളിതാ തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളെ കാണാൻ വിജയ് നേരിട്ടെത്തിയിരിക്കുന്നു. ആരാധകർക്കൊപ്പം വിജയ്‌യുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫോട്ടോകളിൽ, വിജയ് തന്റെ ലോക്ക്ഡൗൺ ലുക്കിലാണ്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

Read More: ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, അതെന്റെ നിലപാടുകൾക്ക് വിരുദ്ധം: കനി കുസൃതി

കൊറോണ വൈറസ് ലോക്ക്ഡൌൺ സമയത്ത് തലപതി മറ്റുള്ളവരെപ്പോലെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നു. അടുത്തിടെ ചെന്നൈയിലെ തന്റെ വീട്ടിൽ വെച്ച് അദ്ദേഹം കുറച്ച് ആരാധകരെ കണ്ടു. അദ്ദേഹം നഗരത്തിൽ ഒരു ഫാൻ മീറ്റ് നടത്തിയോ ഇല്ലയോ എന്നത് വ്യക്തമല്ല.

വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന സമയത്താണ് ഫാൻസിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ അത്തരം വാർത്തകളോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മാസ്റ്ററാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. കൊവിഡ് മഹാമാരിയെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞത് ചിത്രം തിയേറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യുക എന്നാണ്.

സേവ്യർ ബ്രിട്ടോ നിർമ്മിച്ച മാസ്റ്ററിൽ, വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, ശാന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook