തമിഴ് മക്കൾക്കും മലയാളികൾക്കും ഒരുപോലെ ഇഷ്ടമുളള നടനാണ് ദളപതി വിജയ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയെങ്കിലും സ്റ്റാർ പദവിയിലേക്കെത്താൻ വിജയ്ക്ക് വർഷങ്ങൾ വേണ്ടിവന്നു. 1996 ൽ പുറത്തിറങ്ങിയ ‘പൂവേ ഉണക്കാകെ’ സിനിമയാണ് വിജയ്‌യുടെ കരിയറിൽ വഴിത്തിരിവായത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ വിജയ് അഭിനയിച്ചു. നിരവധി ആരാധകരെയും സ്വന്തമാക്കി. ഇളയ ദളപതിയിൽനിന്നും ദളപതിയിലേക്ക് വിജയ് വളർന്നു.

Read Also: ദളപതിയിലേക്കുളള വിജയ്‌യുടെ യാത്ര

വിജയ്‌യുടെ പഴയകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമുളള വിജയ്‌യുടെ കുട്ടിക്കാല ചിത്രമാണിത്. വിജയ്‌യുടെ സഹോദരി വിദ്യയുടെ മരണത്തിനു മുൻപെടുത്ത ചിത്രമാണിത്. രണ്ടാം വയസിലായിരുന്നു വിദ്യയുടെ മരണം. സഹോദരിയുടെ മരണം വിജയ്‌ക്കൊരു ഷോക്കായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

‘ബിഗിൽ’ സിനിമയ്ക്കുശേഷം സംവിധായകൻ ലോകേഷ് കനഗരാജിന്റെ ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിനെ ‘ദളപതി 64’ എന്നാണ് ആരാധകർ വിളിക്കുന്നത്. വിജയ് സേതുപതി, ആൻഡ്രിയ, മാളവിക മോഹനൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook