ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ദളപതി വിജയ്. ഡൽഹി ഷെഡ്യൂൾ പൂർത്തിയാക്കിയ ടീം ഏതാനും ദിവസം മുൻപ് ചെന്നൈയിൽ മടങ്ങിയെത്തിയിരുന്നു. ചെന്നൈയിലെ ഷൂട്ടിങ്ങിനുശേഷം ഒരു മാസത്തെ ഷൂട്ടിനായി ടീം കർണാടകയിലെ ശിവ്മോഗയിലേക്ക് പോകും. ശിവമോഗ ജയിലിലും പരിസരത്തുമായിട്ടായിരിക്കും ഷൂട്ടിങ്.

ഷൂട്ടിങ് തിരക്കുകൾക്കിടയിലും ചെന്നൈയിൽ നടന്നൊരു വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ വിജയ്‌യുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുന്നത്. വിജയ്‌യുടെ അടുത്ത ബന്ധുവിന്റെ വിവാഹമാണെന്നും അതല്ല നിർമാതാവ് സേവ്യർ ബ്രിട്ടോയുടെ മകളുടെ വിവാഹമാണെന്നുമുളള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പക്ഷേ ഇതിനൊന്നും സ്ഥിരീകരണമില്ല.

Read Also: ദളപതി വിജയ്‌യുടെ മെഴുക് പ്രതിമ കാണാൻ ആരാധകരുടെ തിരക്ക്

ആഢംബര വാഹനമായ റോൾസ് റോയ്സിലാണ് വിജയ് എത്തിയത്. കാറിൽനിന്നും ഇറങ്ങി ഹോട്ടലിലേക്ക് നടന്നുപോകുന്ന വിജയ്‌യുടെ വീഡിയോ വൈറലാവുകയാണ്. വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്ന വിജയ്‌യുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദളപതി 64 എന്നാണ് പേരിടാത്ത വിജയ്‌യുടെ പുതിയ ചിത്രത്തെ വിളിക്കുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ശാന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യൻ, സൗന്ദര്യ നന്ദകുമാർ, ഗൗരി കിഷൻ എന്നിവരാണ് വിജയ്‌ക്കു പുറമേ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേവ്യർ ബ്രിട്ടോയാണ് ചിത്രത്തിന്റെ നിർമാതാവ്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook