Thalapathy 64 first look: അടുത്ത വിജയ്‌ ചിത്രം ‘മാസ്റ്റര്‍’, ഫസ്റ്റ് ലുക്ക്‌

Thalapathy 64 first look: ലോകേഷ് കനഗരാജ് ആണ് ദളപതിയുടെ അറുപത്തിനാലാമത്തെ ചിത്രമായ ‘മാസ്റ്റര്‍’ സംവിധാനം ചെയ്യുന്നത്

തമിഴകത്തിന്റെ ഇളയദളപതി വിജയ്‌ നായകനാകുന്ന അടുത്ത ചിത്രത്തിനു പേര്‍ ‘മാസ്റ്റര്‍.’ ലോകേഷ് കനഗരാജ് ആണ് ദളപതിയുടെ അറുപത്തിനാലാമത്തെ ചിത്രമായ ‘മാസ്റ്റര്‍’ സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ഇന്ന് വിജയ്‌ റിലീസ് ചെയ്തു. 2020 ഏപ്രില്‍ മാസം ചിത്രം റിലീസ് ചെയ്യും.

Read Here: Thalapathy 64 first look: Vijay’s next titled Master

വിജയ്‌ കൂടാതെ വിജയ്‌ സേതുപതിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.  മാളവിക മോഹനന്‍, ആണ്ട്രിയ ജെരീമിയ എന്നിവരാണ് നായികമാര്‍.  ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്‌ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അമല പോള്‍ നായികയായ ‘ആടൈ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രത്നകുമാറുമായി ചേര്‍ന്ന് ‘മാസ്റ്ററിന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് ലോകേഷ് കനഗരാജ് തന്നെയാണ്.  എക്സ് ബി ഫിലിം ക്രിയേറ്റെര്‍സ് ആണ് നിര്‍മ്മാതാക്കള്‍. സംഗീതം അനിരുദ്ധ് രവി ചന്ദര്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thalapathy 64 first look vijays next titled master

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com