Latest News

വിജയ്‌യുടെ പുതിയ ചിത്രത്തിൽ റെബ മോണിക്കയും; ലൊക്കേഷൻ ചിത്രങ്ങൾ

ജയ് നായകനായ ‘ജരുഗണ്ടി’ എന്ന ചിത്രത്തിലൂടെയായിരുന്നു റേബയുടെ തമിഴ് അരങ്ങേറ്റം

Vijay, Thalapathy 63, Reba Monica John, വിജയ് , റേബ മോണിക്ക ജോൺ, Atlee, ആറ്റ്ലി, Indian Express Malayalam, IE Malayalam

വിജയിനെ നായകനാക്കി സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദളപതി 63’. വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിൽ ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ നായികയായ റെബ മോണിക്കയും അഭിനയിക്കുന്നു എന്ന വാർത്ത കുറച്ചുനാളായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിലെ റെബയുടെ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വളരെ രഹസ്യസ്വഭാവത്തോടെയാണ് ചിത്രത്തിന്റെ ജോലികൾ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ഒരു ഫുട്ബോൾ കളിക്കാരൻ സാഹചര്യങ്ങൾ കൊണ്ട് വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. നടിമാരായ ഇന്ദുജ, വർഷ ബൊല്ലാമ്മ എന്നിവരും ചിത്രത്തിലുണ്ട്. റെബയും ഇന്ദുജയും വർഷയും ഫുട്ബോൾ കളിക്കാരായാണ് ചിത്രത്തിലെത്തുന്നത്. ഇവരുടെ കോച്ചായ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

ആസിഡ് അറ്റാക്കിനെ അതിജീവിച്ച പെൺകുട്ടിയുടെ വേഷമാണ് റെബ കൈകാര്യം ചെയ്യുന്നതെന്ന സൂചനകളാണ് ചിത്രത്തിന്റെ പുറത്തുവരുന്ന റിപ്പോർട്ടുകൾ തരുന്നത്. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

ഒരിടവേളയ്ക്ക് ശേഷം നയൻതാര വിജയിന്റെ നായികയായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നേരത്തെ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

ഫുട്ബോൾ, സ്പോർട്സിന്റെ രാഷ്ട്രീയം, സൗഹൃദങ്ങൾ എന്നിവയുടെ കഥ പറയുന്ന ചിത്രം ഒരു മാസ്സ് എന്റർടെയിനർ ചിത്രമാകുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്. കായികരംഗത്തെ നാടകീയമുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിൽ നയൻതാര, റേബ,ഇന്ദുജ, വർഷ എന്നിവർക്കു പുറമെ കതിർ ഡാനിയൽ, ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

‘തെറി’, ‘മെർസൽ’എന്നീ ചിത്രങ്ങൾക്കു ശേഷം ആറ്റ്ലിയും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. ദീപാവലി റിലീസായാണ് പ്ലാൻ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ‘മെർസലി’ന്റെ ക്യാമറാമാനായ ജി കെ വിഷ്ണുവാണ് സിനിമോട്ടോഗ്രാഫർ. എ ജി എസ് എന്റർടെയിൻമെന്റ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. റൂബൻ എഡിറ്റിംഗ് നിർവ്വഹിക്കും.

Read more: ദളപതി 63 ഷൂട്ടിങ്ങിനിടെ അപകടം: പരുക്കേറ്റയാളെ കാണാൻ വിജയ് ആശുപത്രിയിലെത്തി

‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ എന്ന വിനീതി ശ്രീനിവാസൻ ചിത്രത്തിൽ നിവിൻ പോളിയുടെ നായികാ വേഷത്തിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് റേബ. ‘പൈപ്പിൻചുവട്ടിലെ പ്രണയം’ എന്ന മലയാളചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ റേബ അവതരിപ്പിച്ചിരുന്നു. ജയ് നായകനായ ‘ജരുഗണ്ടി’ എന്ന ചിത്രത്തിലൂടെയാണ് കഴിഞ്ഞ വർഷം റേബ തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thalapathy 63 vijay reba monica john location stills

Next Story
Mother’s Day 2019: മലയാള സിനിമയിലെ മാറുന്ന അമ്മമാര്‍Mothers day, mothers day 2019, mother's day 2019, മാതൃദിനം, മാതൃദിനം 2019, മദേഴ്സ് ഡേ, mothers day wishes, mothers day quotes, mothers day messages, mother characters in cinema, mother characters in contemporary malayalam film, മലയാളസിനിമയിലെ അമ്മമാർ, കുമ്പളങ്ങി നൈറ്റ്സ്, Kumbalangi Nights
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express