/indian-express-malayalam/media/media_files/uploads/2020/12/Arvind-Swami-as-MGR-in-Thalaivi.jpg)
ജയലളിതയുടെ ജീവചരിത്രസിനിമയായ 'തലൈവി'യിൽ എംജിആർ ആയി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. എംജിആറിന്റെ ചരമവാർഷിക ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട അരവിന്ദ് സ്വാമിയുടെ മേക്ക്ഓവർ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
"എംജിആർ ആയി വേഷമിടാൻ കഴിയുക എന്നത് ഒരു ആദരവ് മാത്രമല്ല, വലിയൊരു ഉത്തരവാദിത്വം കൂടിയാണ്. എന്നിൽ വിശ്വാസമർപ്പിച്ച സംവിധായകൻ എ എൽ വിജയിനും നിർമാതാക്കൾക്കും നന്ദി. തലൈവരുടെ ഓർമകൾക്കു മുന്നിൽ ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുന്നു," അരവിന്ദ് സ്വാമി ട്വിറ്ററിൽ കുറിച്ചു.
It was not just an honour to play the role of Puratchi Thalaivar MGR, but a great responsibility. I thank director A.L. Vijay & producers @vishinduri@shaaileshrsingh for having faith in me. I humbly post these pics in Thalaivar’s memory, today.#Thalaivi#MGR#ArvindSwamiasMGRpic.twitter.com/F4KY07Q4Dt
— arvind swami (@thearvindswami) December 24, 2020
ചിത്രത്തിൽ ജയലളിതയുടെ വേഷത്തിലെത്തുന്നത് കങ്കണ റണാവത്ത് ആണ്. തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ എൽ വിജയ് ആണ്. പ്രകാശ് രാജ്, ഭാഗ്യശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജീവിതത്തിലും സിനിമയിലും രാഷ്ട്രീയത്തിലും ജയലളിതയുടെ ഉപദേഷ്ടാവായിരുന്നു എംജിആർ. നടൻ കൂടിയായ എംജിആർ 1972ൽ ഡിഎംകെ പാർട്ടി വിട്ട് വന്ന് എഐഎഡിഎംകെ പാർട്ടിയ്ക്ക് രൂപം നൽകി. തമിഴ്നാട് രാഷ്ട്രീയത്തിലെ സ്വാധീനശക്തിയായി മാറിയ എംജിആർ പത്തുവർഷത്തോളം തുടർച്ചയായി തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചു. 1987 ഡിസംബർ 24ന് മരിക്കുന്നതുവരെ മുഖ്യമന്ത്രിസ്ഥാനം കൈയ്യാളിയത് എംജിആർ ആയിരുന്നു.
‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകരും വ്യക്തമാക്കിയിരുന്നു.
‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.
Read more: ‘തലൈവി’യായി കങ്കണ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.