‘തലൈവി’യിലെ അരവിന്ദ് സ്വാമിയുടെ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയും താരവുമായിരുന്ന എംജിആറിന്റെ വേഷത്തിലാണ് അരവിന്ദ് സ്വാമി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ആരിലും കൗതുകമുണർത്തും. ഒരു സിനിമാതാരം മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് എംജിആർ, 20-ാം നൂറ്റാണ്ടിൽ ഏറെ സ്വാധീനം ചെലുത്തിയ ഫാഷൻ ഐക്കൺ കൂടിയായിരുന്നു എംജിആർ.
Here is my first look as Puratchi Thaliavar, Makkal Thilagam MGR in #Thalaivi . A teaser follows at 10.30 am today. Hope u like it pic.twitter.com/LjnN6Ybwrw
— arvind swami (@thearvindswami) January 17, 2020
ജയലളിതയുടെ ജീവചരിത്ര ചിത്രമാണ് ‘തലൈവി’. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്. ശശികലയുടെ റോളിൽ പ്രിയാമണിയും ചിത്രത്തിലുണ്ട്. ബാഹുബലിയുടെ രചയിതാക്കളായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
ജയലളിതയുടെ മരുമകനിൽ നിന്നും എൻ ഒസി വാങ്ങിയാണ് അണിയറപ്രവർത്തകർ ചിത്രം നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ജയലളിതയുടെ ഒഫീഷ്യൽ ബയോപിക് എന്ന വിശേഷണം കൂടി ചിത്രത്തിനുണ്ട്. വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയേറ്ററുകളിലെത്തുന്നത്. 2020 ജൂൺ 26 നാണ് ചിത്രത്തിന്റെ റിലീസ്.
Read more: തലൈവിയാവാൻ ഒരുങ്ങി കങ്കണ റണാവത്