scorecardresearch

Thalaivar Thambi Thalaimaiyil OTT: ജീവയുടെ തലൈവർ തമ്പി തലൈമയിൽ ഒടിടിയിലേക്ക്; എവിടെ കാണാം?

Thalaivar Thambi Thalaimaiyil OTT Release: 'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ

Thalaivar Thambi Thalaimaiyil OTT Release: 'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ

author-image
Entertainment Desk
New Update
TTT OTT

TTT Ott Release

TTT OTT Release Date, Platform: ബേസിൽ ജോസഫ് നായകനായ ഹിറ്റ് ചിത്രം 'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ' (ടിടിടി). മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു. തലൈവർ തമ്പി തലൈമയിൽ ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisment

ജീവ നായകനായ ചിത്രം പൊങ്കൽ റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ഏറെക്കാലത്തിനു ശേഷമുള്ള ജീവയുടെ തിരിച്ചുവരവായാണ് ചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. കോമഡി ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഗ്രാമവും അവിടെ നടക്കുന്ന കല്യാണവുമെല്ലാമാണ് ചിത്രത്തിന്റെ കഥ.

Also Read: സ്വവർഗ്ഗ പ്രണയം പറയുന്ന സബർ ബോണ്ട ഒടിടിയിലെത്തി, എവിടെ കാണാം?

Advertisment

ജീവരത്നം എന്ന കഥാപാത്രമായാണ് ജീവ ചിത്രത്തിലെത്തുന്നത്. തമ്പി രാമയ്യ, ഇളവരശ്, പ്രാർത്ഥന നാഥൻ, സായ് വിഘ്നേഷ്, സുർജിത് ഗോപിനാഥ്, മാല പാർവതി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് നിർമാണം. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 5 ചിത്രങ്ങൾ

Thalaivar Thambi Thalaimaiyil OTT: തലൈവർ തമ്പി തലൈമയിൽ ഒടിടി


നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം. ഫെബ്രുവരി 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Read More: അച്ഛന് മകന്റെ സമ്മാനം; പുതിയ കാർ സ്വന്തമാക്കി സത്യൻ അന്തിക്കാട്

OTT Jiiva

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: