Latest News

‘തല’ അജിത്തിന്റെ ‘വിശ്വാസം’ ചിത്രീകരണം പൂര്‍ത്തിയായി

അടുത്ത പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക

Thala Ajith Viswasam Shooting Wrapped

അജിത്‌ നായകനായി അഭിനയിക്കുന്ന ‘വിശ്വാസം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായയതായി അണിയറ പ്രവര്‍ത്തകര്‍. അടുത്ത പൊങ്കലിനാണ് ചിത്രം രിലീസ് ചെയ്യുക. ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read More: മാസ് ആക്ഷനുമായി അജിത്തിന്റെ ‘വിശ്വാസം’ ചിത്രീകരണം; ചിത്രങ്ങൾ

‘വിശ്വാസ’ത്തിന്റെ ഷൂട്ടിങ് പുണെയില്‍ പുരോഗമിക്കവേ, പിന്നണി നര്‍ത്തകനായ ഓവിയം ശരവണന്റെ മരണപ്പെട്ടിരുന്നു. ചിത്രീകരണം നടക്കവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ നായകന്‍ അജിത്‌ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളായ ഓട്ടോപ്സി, മൃതദേഹം ചെന്നൈയില്‍ എത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കൂടാതെ ശരവണന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അജിത്‌ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Read More: ‘വിശ്വാസം’ ചിത്രീകരണത്തിനിടെ നര്‍ത്തകന്റെ മരണം, കുടുംബത്തിന് താങ്ങായി ‘തല’

‘വിശ്വാസ’ത്തില്‍ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ‘ബില്ല’, ‘ആരംഭം’, ‘അയേഗൻ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്’ വിശ്വാസം’. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Read More: അജിത്തെന്ന് അറിഞ്ഞതും നയൻതാര സമ്മതം മൂളി

Thala Ajith Viswasam First Look

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thala ajith viswasam shooting wrapped

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express