Viswasam Making Video: പൊങ്കല്‍ റിലീസ് ആയി എത്തി ആരാധകരുടെ മനം കവര്‍ന്ന അജിത്‌-നയന്‍താര ചിത്രം ‘വിശ്വാസ’ത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു.  ‘തല’യുടെ അന്‍പത്തിയെട്ടാമത്തെ ചിത്രമായ ‘വിശ്വാസം’ സംവിധാനം ചെയ്തിരിക്കുന്നത് അജിത്തിന്റെ തന്നെ മുന്‍കാല ചിത്രങ്ങളായ ‘വീരം’, വേഗം’, ‘വേതാളം’,  എന്നിവയുടെ സംവിധായകന്‍ ശിവയാണ്.  നയന്‍‌താരയാണ് നായിക.  സത്യജ്യോതി ഫിലംസ് ആണ് നിര്‍മ്മാതാക്കള്‍.

 

ബോക്സ് ഓഫീസിൽ വിജയം കൊയ്ത് മുന്നേറുകയാണ് അജിത്ത് നായകനായെത്തിയ ‘വിശ്വാസം’. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിലും അതൊന്നും ബോക്സ് ഓഫീസ് വിജയത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ വിജയങ്ങൾ കാണിക്കുന്നത്. ജനുവരി 10 ന് രജനീകാന്തിന്റെ ‘പേട്ട’യ്‌ക്കൊപ്പമാണ് ‘വിശ്വാസം’ തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്.

Read More: അജിത്തിന്റെ ‘വിശ്വാസം’ തെറ്റിയില്ല: മൂന്നാഴ്ച പിന്നിടുമ്പോൾ ബോക്സ് ഓഫീസ് കളക്ഷൻ 180 കോടി

“പുതുതായി ഒന്നും പറയാനില്ല എന്ന വസ്തുതയെ മറികടക്കാന്‍, സിനിമയെ അജിത് തന്റെ ‘ചാം’ കൊണ്ട് രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ശിവയുടെ സിനിമകളില്‍ നമ്മളിതെല്ലാം ആവര്‍ത്തിച്ച് കണ്ടതാണ്. ആവശ്യത്തിലധികമുള്ള വൈകാരികതയും നരേറ്റീവ് ടെക്‌നിക്‌സും കുത്തിനിറച്ച ഒരു സിനിമയെ വില്‍ക്കാന്‍ അജിത്തിനു മാത്രമേ സാധിക്കൂ. ‘വീര’ത്തില്‍ അജിത് തന്റെ ഭാര്യയുടെ കുടുംബത്തെയാണ് സംരക്ഷിക്കുന്നത്. ‘വേതാള’ത്തില്‍ തന്റെ വളര്‍ത്തു സഹോദരിയെ രക്ഷിക്കുന്നു. ‘വിശ്വാസ’ത്തില്‍ മകളെ സംരക്ഷിക്കുന്നു. ഒരു നീണ്ട ഇടവേളയെടുത്ത്, പ്രേക്ഷകരെ മോശം സിനിമകളില്‍ നിന്നും രക്ഷിക്കുന്ന കാര്യം അജിത്തും ശിവയും പരിഗണിക്കേണ്ടതാണ്,” ‘വിശ്വാസ’ത്തെ ഇന്ത്യൻ എക്‌സ്പ്രസ് റിവ്യൂ അടയാളപ്പെടുത്തുന്നത് ഇങ്ങനെ.

Read more: Viswasam Movie Review: കഥയില്ല, ‘തല’ മാത്രം

സത്യജ്യോതി ഫിലിംസ് നിർമ്മിച്ച വിശ്വാസത്തിൽ അജിത്തിനും നയൻതാരയ്ക്കുമൊപ്പം ജഗപതി ബാബു, യോഗി ബാബു, തമ്പി ദുരൈ, റോബോ ശങ്കര്‍, കോവൈ സരള തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ